കള്ളന്മാര്‍ക്കെല്ലാം പേര് 'മോഡി' പരാമര്‍ശം: രാഹുല്‍ ഗാന്ധി ഇന്ന് സൂററ്റ് കോടതിയില്‍ ഹാജരാകും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, July 8, 2019

കള്ളന്മാര്‍ക്കെല്ലാം പേര് 'മോഡി' പരാമര്‍ശം: രാഹുല്‍ ഗാന്ധി ഇന്ന് സൂററ്റ് കോടതിയില്‍ ഹാജരാകും

ന്യൂഡല്‍ഹി: മോഡിയെന്ന് പേരുള്ളവരെല്ലാം കള്ളന്മാരാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ ബി.ജെ.പി എം.എല്‍.എ പൂര്‍ണേഷ് മോഡി നല്‍കിയ അപകീര്‍ത്തി കേസില്‍ രാഹുല്‍ ഇന്ന് സൂററ്റ് കോടതിയില്‍ ഹാജരാകും. കര്‍ണാടകത്തിലെ കോളാറില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു രാഹുലിന്റെ വിവാദ പരാമര്‍ശം.

ഇതേ പരാതിയില്‍ ബിഹാര്‍ ബി.ജെ.പി നേതാവ് സുശീല്‍ കുമാര്‍ മോഡി നല്‍കിയ അപകീര്‍ത്തി കേസില്‍ പട്‌ന കോടതി രാഹുലിന് ജാമ്യം നല്‍കിയികുന്നു. ഏപ്രില്‍ 13ന് നടത്തിയ പ്രസംഗത്തില്‍ നീരവ് മോഡിയേയും ലളിത് മോഡിയേയും പ്രധാനമന്ത്രി നരേന്ദ്രമോഡിയേയും പേരെടുത്താണ് രാഹുല്‍ വിമര്‍ശിച്ചത്.

'കള്ളന്മാരുടെയെല്ലാം പേരുകളില്‍ എങ്ങനെയാണ് മോഡി എന്ന് വന്നത്. നരേന്ദ്രമോഡി, ലളിത് മോഡി, നാരവ് മോഡി, എല്ലാവരുടേയും പേരില്‍ മോഡിയുണ്ട്. ഇനി ഇതുപോലെയുള്ള എത്ര മോഡിമാര്‍ വരാനുണ്ടെന്ന് പറയാന്‍ കഴിയില്ല' എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.



from mangalam.com https://ift.tt/2XQEK5Y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages