ചാലക്കുടി: മധുരയ്ക്കു പോകുമ്പോൾ ഡിണ്ടിഗലിലുണ്ടായ ബസപകടത്തിൽ ചാലക്കുടി സ്വദേശിനിയായ ഡോക്ടർ മരിച്ചു. മധുര മെഡിക്കൽ കോളേജിലെ എം.ഡി വിദ്യാർഥിനിയും ആളൂർ അരീക്കാട്ട് അരുൺ പയസിന്റെ ഭാര്യയുമായ ഡോ.ഡീൻമരിയ (26) ആണ് അന്തരിച്ചത്. ചാലക്കുടി നഗരസഭാ മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും കോൺട്രാക്ടറുമായ ജോസ് മാനാടന്റെ മകളാണ്. തിങ്കളാഴ്ച പുലർച്ചെ ഡിണ്ടിഗലിലെ ടോൾപ്ലാസയ്ക്കടുത്ത് വൈദ്യുതിത്തൂണിൽ ഇടിച്ച് ബസ് ചെരിഞ്ഞാണ് അപകടം. ഡീൻമരിയ ബർത്തിൽ കിടന്നുറങ്ങുകയായിരുന്നു. ബസ് ചെരിഞ്ഞപ്പോൾ പുറത്തേക്ക് തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവനന്തപുരത്ത് നിന്ന് മധുരയ്ക്ക് പോവുകയായിരുന്ന എസ്.പി.എസ് ബസിന് അപകടത്തിൽപ്പെട്ടത്. ചാലക്കുടിയിൽ നിന്ന് ഞായറാഴ്ച ഉച്ചയോടെയാണ് മധുരയിലേക്കുള്ള ബസിൽ കയറിയത്. മൃതദേഹം നാട്ടിലെത്തിച്ചു. അമ്മ: വത്സ, സഹോദരൻ: ടെറിൻ.
from mathrubhumi.latestnews.rssfeed https://ift.tt/2xA1jgk
via
IFTTT
No comments:
Post a Comment