കോട്ടയം ജില്ലാപഞ്ചായത്ത് തെരഞ്ഞെടുപ്പ് നാളെ ; കേരളാകോണ്‍ഗ്രസ് അധികാരതര്‍ക്കത്തിന്റെ ആദ്യ പരീക്ഷണശാല ; സമവായമില്ലെങ്കില്‍ കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, July 22, 2019

കോട്ടയം ജില്ലാപഞ്ചായത്ത് തെരഞ്ഞെടുപ്പ് നാളെ ; കേരളാകോണ്‍ഗ്രസ് അധികാരതര്‍ക്കത്തിന്റെ ആദ്യ പരീക്ഷണശാല ; സമവായമില്ലെങ്കില്‍ കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുക്കും

കോട്ടയം: കേരളാ കോണ്‍ഗ്രസി(എം)ലെ അധികാരത്തര്‍ക്കത്തിന്റെ ആദ്യത്തെ പരീക്ഷണശാലയായി നാളെ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് െകെവശം വച്ചിരുന്ന പദവി നേരത്തേയുള്ള ധാരണപ്രകാരം കേരളാ കോണ്‍ഗ്രസിനു െകെമാറാനായി അഡ്വ. സണ്ണി പാമ്പാടി രാജിവച്ച ഒഴിവിലാണു തെരഞ്ഞെടുപ്പ് നടക്കുന്നത്.

മാണി ഗ്രൂപ്പിന് ആറ് അംഗങ്ങളാണുള്ളത്. അതില്‍ അഡ്വ. സെബാസ്റ്റിയന്‍ കുളത്തുങ്കലിനെ പ്രസിഡന്റാക്കാന്‍ ജോസ് കെ. മാണി വിഭാഗം തീരുമാനിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം എല്ലാ അംഗങ്ങള്‍ക്കും വിപ്പ് നല്‍കുകയും ചെയ്തു. ഇതിനിടെ, വിപ്പും ചിഹ്‌നവും നല്‍കാനുള്ള അധികാരം ജില്ലാ പ്രസിഡന്റുമാരില്‍നിന്ന് പാര്‍ട്ടിയുടെ ആക്ടിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ് തിരകെയെടുത്തതോടെയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിവാദത്തിലേക്ക് നീങ്ങിയത്.

പാര്‍ട്ടിയുടെ തീരുമാനം ജോസഫ് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷനു െകെമാറിയിരുന്നു. അതോടെ തദ്ദേശസ്ഥാപനങ്ങളിലടക്കം വിപ്പ് നല്‍കാനും പാര്‍ട്ടി ചിഹ്‌നം അനുവദിക്കാനുമുള്ള അധികാരം ആക്ടിങ് ചെയര്‍മാനെന്ന നിലയില്‍ ജോസഫിന്റേതായി. ഇതനുസരിച്ച് നാളത്തെ തെരഞ്ഞെടുപ്പിനായി പി.ജെ. ജോസഫ് എല്ലാ അംഗങ്ങള്‍ക്കും വിപ്പ് നല്‍കുമെന്നു ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ വ്യക്തമാക്കി.

നേരത്തെ എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും വിപ്പ് നല്‍കാനുള്ള അധികാരം പാര്‍ട്ടി ചെയര്‍മാനും തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികള്‍ക്കു ചിഹ്‌നവും വിപ്പും നല്‍കാനുള്ള അധികാരം അതത് ജില്ലാ പ്രസിഡന്റിനുമായിരുന്നു. ഈ അധികാരമാണ് ആക്ടിങ് ചെയര്‍മാനെന്ന നിലയില്‍ ജോസഫ് തിരികെയെടുത്തത്.

ജോസ് കെ. മാണി പക്ഷക്കാരനായ സണ്ണി തെക്കേടം കൊടുത്ത വിപ്പിനു പകരം പി.ജെ. ജോസഫ് കൊടുക്കുന്ന വിപ്പ് പാലിക്കുന്നത് അദ്ദേഹത്തെ ആക്ടിങ് ചെയര്‍മാനായി അംഗീകരിക്കലാകും. ജോസ് കെ. മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തതു പാര്‍ട്ടി അംഗീകരിച്ചിട്ടില്ലെന്ന സൂചനയുമാകും. മറിച്ച്, ജോസ് കെ. മാണി വിഭാഗം നല്‍കിയ വിപ്പ് അനുസരിച്ചാണ് അംഗങ്ങള്‍ വോട്ട് ചെയ്യുന്നതെങ്കില്‍ ജോസഫിന്റെ നേതൃത്വം ചോദ്യംചെയ്യപ്പെടും. ഇതോടെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിവാദത്തിലായത്.

കേരളാ കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കത്തിന്റെ പേരില്‍ യു.ഡി.എഫിന്റെ െകെവശമുള്ള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകരുതെന്നു കോണ്‍ഗ്രസ് രണ്ടു വിഭാഗത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇവര്‍ തമ്മില്‍ സമവായത്തിലെത്തിയില്ലെങ്കില്‍ പ്രസിഡന്റ സ്ഥാനത്തേക്കു മത്സരിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം.



from mangalam.com https://ift.tt/2MfCoYb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages