ലണ്ടൻ: ലണ്ടന്‍ മുന്‍ മേയര്‍ ബോറീസ് ജോണ്‍സനാണോ വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടാകുമോ ബ്രിട്ടീഷ് പ്രധാനമന്ത്രിയെന്ന് ഇന്നറിയാം. തെരേസാ മേയുടെ പിന്‍ഗാമിയാകാന്‍ മത്സരിക്കുന്നത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാക്കളായ ഇരുവരും തമ്മിലാണ്. തെരഞ്ഞെടുപ്പിൽ വിജയിക്കുന്നയാൾ നാളെ ബ്രിട്ടന്റെ പ്രധാനമന്ത്രിയായി ചുമതലയേൽക്കും. ആര് ചുമതലയേറ്റാലും കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളിയാണ്.
ബ്രെക്സിറ്റാണ് പ്രധാനമായും ഉയര്‍ന്നു വരുന്ന വിഷയം. തെരേസാമെയ് പല തവണ പരാജയപ്പെട്ട കാര്യം യാഥാര്‍ത്ഥ്യമാക്കുകയാണ് ആദ്യ വെല്ലുവിളി. ഇതിന് പിന്നാലെ ഇറാനുമായി നേരിടുന്ന എണ്ണക്കപ്പല്‍ അന്താരാഷ്ട്ര വിഷയവും നിര്‍ണ്ണായകമാണ്. ആഭ്യന്തരതലത്തിലും കാര്യങ്ങൾ എളുപ്പമല്ല. ഇറാന്റെ കപ്പൽ പിടിച്ചെടുത്ത നടപടിയിൽ എംപി മാർക്കുതന്നെ അഭിപ്രായവ്യത്യാസമുണ്ട്.
ഇറാനെതിരായി അന്താരാഷ്ട്ര സഹകരണം തേടുമ്പോള്‍ അക്കാര്യത്തിലും ബ്രിട്ടന് അനുകൂലമായ സാഹചര്യമല്ല നിലവിലുള്ളത്. ബ്രെക്സിറ്റ് ചർച്ചകളില്‍ പെട്ടതോടെ യൂറോപ്യന്‍ യൂണിയന്‍ ബ്രിട്ടനോട് വിമുഖതയുണ്ട്. പ്രതിസന്ധിയിലായിരിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ ബന്ധത്തിന് പിന്നാലെ ആണവകരാറും ബ്രിട്ടിഷ് അംബാസഡറുടെ ഇമെയിൽ വിവാദവും ബ്രിട്ടനെ എരിപൊരി കൊള്ളിക്കുന്നുണ്ട്.
പ്രധാനമന്ത്രിയാകാൻ സാധ്യത കൽപ്പിക്കപ്പെടുന്ന കടുത്ത വലതുപക്ഷക്കാരനായ ബോറിസ് ജോൺസണ് സ്വന്തം പാർട്ടിയിൽ നിന്നു തന്നെ എതിർപ്പുണ്ട്. പുതിയ പ്രധാനമന്ത്രി ചുമതലയേൽക്കുന്നതിന്റെ പിറ്റേന്ന് ലേബർ പാർട്ടി അവിശ്വാസപ്രമേയം അവതരിപ്പിച്ചേക്കും. എന്നാല്‍ കൺസർവേറ്റീവ് പാർട്ടിയിലെ ചുരുക്കം പേർ വിചാരിച്ചാൽ മാത്രം പ്രമേയം പരാജയപ്പെടും. 14 ദിവസത്തിനകം വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചില്ലെങ്കിൽ സർക്കാർ തന്നെ താഴെ വീഴുകയും വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടി വരികയും ചെയ്യും.
from mangalam.com https://ift.tt/2SwyxqE
via IFTTT
No comments:
Post a Comment