ഷാർജ: മൂന്നുമാസമായി ആഹാരത്തിനുപോലും വകയില്ലാതെ ദുരിതമനുഭവിക്കുകയാണ് ഷാർജയിൽ രണ്ട് മലയാളികൾ. തലശ്ശേരി ധർമ്മടത്തെ മഹേഷ്, കൊല്ലം കടയ്ക്കൽ സ്വദേശി ഷാജഹാൻ എന്നിവരാണ് ജീവിതപ്രതിസന്ധികളിൽ ദിവസങ്ങൾ തള്ളിനീക്കുന്നത്. ദുബായ് ആസ്ഥാനമായി നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന പലസ്തീൻ സ്വദേശികളുടെ കമ്പനിയിലെ പെയിന്റിങ് തൊഴിലാളികളാണ് ഇരുവരും. കഴിഞ്ഞ മേയിൽ ഇരുവരുടേയും വിസ കാലാവധിയും കഴിഞ്ഞു. കമ്പനിയിൽ രണ്ടുവർഷത്തിലധികമായി ചെറിയ ശമ്പളത്തിൽ ജോലി ചെയ്യുന്ന ഇരുവർക്കും ശമ്പള കുടിശ്ശിക വന്നപ്പോൾ മുതലാണ് പ്രശ്നം തുടങ്ങിയത്. ശമ്പളത്തിനായി കമ്പനിയധികൃതരുടെ മുന്നിൽ പോകുമ്പോൾ ജോലി കുറവാണെന്നും ആറുമാസം വരെ റൂമിൽ ഇരിക്കേണ്ടിവരും എന്നും അധികൃതർ പറഞ്ഞെന്ന് മഹേഷ് പറയുന്നു. എങ്കിൽ വിസ റദ്ദാക്കി നാട്ടിലേക്ക് വിടണമെന്ന് അപേക്ഷിച്ചെങ്കിലും അതിനും കമ്പനി തയ്യാറാകാതായപ്പോൾ ദുബായ് തൊഴിൽവകുപ്പിനെ ഇരുവരും സമീപിക്കുകയായിരുന്നു. കമ്പനിയിൽ കൂടുതലും വടക്കേ ഇന്ത്യക്കാരാണെന്ന് മഹേഷ് പറഞ്ഞു. അതോടെ മൂന്നുമാസമായി ജോലിയും കൂലിയുമില്ലാതെ വലയുകയാണിവർ. നിയമപ്രകാരം രാജ്യത്ത് തങ്ങാൻ വിസയുടെ കാലാവധിയും കഴിഞ്ഞു. ഇപ്പോൾ കൂടെ പഠിച്ചവരാണ് ഇടയ്ക്കെല്ലാം ഭക്ഷണമെത്തിക്കുന്നതെങ്കിലും പലപ്പോഴും പട്ടിണിയിലാവുകയാണെന്ന് ഷാജഹാനും മഹേഷും പറയുന്നു. നാട്ടിലുള്ള കുടുംബവും ഇരുവരേയും ആശ്രയിച്ചാണ് കഴിയുന്നത്. അവരും കഷ്ടത്തിലാണ്. തങ്ങൾക്കെങ്ങനെയെങ്കിലും നാട്ടിലെത്തിയാൽ മതിയെന്നാണ് ഇരുവരും പറയുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2y1vxcl
via
IFTTT
No comments:
Post a Comment