കൊച്ചി: പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ ലിമിറ്റഡ് (ഐ.ആർ.സി.ടി.സി.) ഹൈദരാബാദ്, ഡൽഹി, ആഗ്ര, ജയ്‌പുർ എന്നിവിടങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ ആഭ്യന്തര വിമാനയാത്രാ ടൂർ പാക്കേജുകൾ അവതരിപ്പിക്കുന്നു. അമേസിങ് ഹൈദരാബാദ് ടൂർ 2019 ഓഗസ്റ്റ്് 16-ന് പുറപ്പെട്ട് 18-ന് തിരിച്ചെത്തും. പാക്കേജിൽ ഗോൽകൊണ്ട ഫോർട്ട്, ബിർളാ മന്ദിർ, സലർജംഗ് മ്യൂസിയം, ചൗമഹല പാലസ്, ലാഡ് ബസാർ, ചാർമിനാർ, മക്ക മസ്ജിദ്, രാമോജി ഫിലിം സിറ്റി മുതലായ സ്ഥലങ്ങൾ സന്ദർശിക്കാൻ അവസരമൊരുക്കും. ടിക്കറ്റ് നിരക്ക് 14,530 രൂപ മുതൽ. ഗോൾഡൻ ട്രയാംഗിൾ ടൂർ 2019 ഓഗസ്റ്റ്് 24-ന് പുറപ്പെട്ട് 29-ന് തിരിച്ചെത്തും. പാക്കേജിൽ അക്ഷർധാം ക്ഷേത്രം, കുത്തബ് മിനാർ, താജ്മഹൽ, ജയ്‌പുർ സിറ്റി പാലസ്, ആംബർ ഫോർട്ട് തുടങ്ങി ഡൽഹിയിലെയും ആഗ്രയിലെയും ജയ്‌പുരിലെയും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ അവസരമൊരുക്കും. ടിക്കറ്റ് നിരക്ക് 25,010 രൂപ മുതൽ. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന പാക്കേജുകളിൽ വിമാന ടിക്കറ്റ്, ത്രീ സ്റ്റാർ ഹോട്ടലുകളിൽ ഭക്ഷണത്തോടൊപ്പം താമസ സൗകര്യം, എ.സി. വാഹനം, ഐ.ആർ.സി.ടി.സി. ടൂർ മാനേജർ തുടങ്ങിയ സേവനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. റെയിൽ ടൂർ പാക്കേജായി ഡൽഹി-മഥുര-വാരണാസി-ഗയ-അലഹബാദ് സന്ദർശിക്കാൻ ജൂലായ് 16-ന് ഭാരത് ദർശൻ ടൂറിസ്റ്റ് ട്രെയിൻ (10,395 രൂപ, 11 ദിവസം), തിരുമല-ശ്രീ കാളഹസ്തി തിരുച്ചാനൂർ ക്ഷേത്രങ്ങൾ സന്ദർശിക്കാൻ ഓഗസ്റ്റ്് എട്ടിന് തിരുപ്പതി കോച്ച് ടൂർ (6,405 രൂപ, നാല് ദിവസം), എല്ലാ ബുധനാഴ്ചകളിലും പുറപ്പെടുന്ന ഹൈദരാബാദ് ടൂർ (12,662 രൂപ, ആറ് ദിവസം) എന്നിവയും അവതരിപ്പിച്ചിട്ടുണ്ട്.കൂടുതൽ വിവരങ്ങൾക്ക് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ ലിമിറ്റഡ് തിരുവനന്തപുരം - 9567863245, എറണാകുളം- 9567863241/42, കോഴിക്കോട് - 9746743047, ഓൺലൈൻ- www.irctctourism.com
from mathrubhumi.latestnews.rssfeed https://ift.tt/2Jz8CKQ
via
IFTTT
No comments:
Post a Comment