ഐ.എസ്.ആർ.ഒ. ഒരുങ്ങി; ചന്ദ്രയാൻ-2 വിക്ഷേപണം തിങ്കളാഴ്ച - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, July 11, 2019

ഐ.എസ്.ആർ.ഒ. ഒരുങ്ങി; ചന്ദ്രയാൻ-2 വിക്ഷേപണം തിങ്കളാഴ്ച

ചെന്നൈ: ഇന്ത്യയുടെ രണ്ടാം ചാന്ദ്രപര്യവേക്ഷണപേടകമായ 'ചന്ദ്രയാൻ-2' തിങ്കളാഴ്ച വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശകേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്നു പുലർച്ചെ 2.51-നാണ് വിക്ഷേപണം. ദൗത്യത്തിന്റെ അവസാനഘട്ടജോലികൾ പൂർത്തീകരിക്കുകയാണെന്ന് ഐ.എസ്.ആർ.ഒ. (ഇന്ത്യൻ ബഹിരാകാശഗവേഷണ സംഘടന) വൃത്തങ്ങൾ അറിയിച്ചു. 'ബാഹുബലി' എന്നു വിളിപ്പേരുള്ള 'ജി.എസ്.എൽ.വി. മാർക്ക്-3' റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം. അതിശക്തമായ വിക്ഷേപണവാഹനം എന്നനിലയിൽ തെലുങ്ക് മാധ്യമങ്ങളാണ് ഈ റോക്കറ്റിന് 'ബാഹുബലി' എന്ന വിശേഷണം നൽകിയത്. ജി.എസ്.എൽ.വി. ശ്രേണിയിൽ നൂതനസാങ്കേതികത ഉപയോഗിച്ച് വികസിപ്പിച്ച റോക്കറ്റാണിത്. ദൗത്യത്തിനായി ഇത് 3.84 ലക്ഷം കിലോമീറ്റർ ദൂരം സഞ്ചരിക്കും. ചന്ദ്രയാൻ-2 ദൗത്യത്തിന് ആയിരം കോടിയോളം രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. വിക്ഷേപണത്തിനുമാത്രം 200 കോടി രൂപയോളംവരും. ചന്ദ്രനെ വലംവെക്കുന്ന ഓർബിറ്റർ, ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന ലാൻഡർ, ചാന്ദ്രപ്രതലത്തിൽ സഞ്ചരിച്ച് പര്യവേക്ഷണം നടത്തുന്ന റോവർ എന്നിവ ഉൾപ്പെടുന്നതാണ് ചന്ദ്രയാൻ-2 പേടകം. ഐ.എസ്.ആർ.ഒ.യുടെ ചരിത്രത്തിലെ ഏറ്റവും സങ്കീർണമായ ദൗത്യമായാണ് ചന്ദ്രയാൻ-2 വിക്ഷേപണം അറിയപ്പെടുന്നത്. 3.8 ടണ്ണാണ് പേടകത്തിന്റെ ഭാരം. ദൗത്യം വിജയിച്ചാൽ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പര്യവേക്ഷണപേടകമിറക്കുന്ന ആദ്യരാജ്യമാകും ഇന്ത്യ. ചന്ദ്രനിൽ ജലത്തിന്റെയും ടൈറ്റാനിയം, കാൽസ്യം, മഗ്നീഷ്യം, അലുമിനിയം, ഇരുമ്പ് എന്നീ ലോഹങ്ങളുടെയും സാന്നിധ്യം ഉൾപ്പെടെ നിരവധി കാര്യങ്ങൾ കണ്ടെത്തിയത് ചന്ദ്രയാൻ-1 ദൗത്യത്തിലൂടെയായിരുന്നു. ഇതിന്റെ തുടർച്ചയാണ് ചന്ദ്രയാൻ-2. 2008 ഒക്ടോബർ 22-നാണ് 'ചന്ദ്രയാൻ-1' പേടകം വിക്ഷേപിച്ചത്. Content Highlights:Chandrayan 2, ISRO


from mathrubhumi.latestnews.rssfeed https://ift.tt/2Lj1CoL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages