നയിക്കാനാളില്ലാതെ കോണ്‍ഗ്രസ്, ആവശ്യം സോണിയാഗാന്ധിയും തള്ളി ; കൂടുതല്‍ സംസ്ഥാനങ്ങളില്‍ ​കൊഴിഞ്ഞുപോക്ക് ഭയന്ന് പാര്‍ട്ടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, July 11, 2019

നയിക്കാനാളില്ലാതെ കോണ്‍ഗ്രസ്, ആവശ്യം സോണിയാഗാന്ധിയും തള്ളി ; കൂടുതല്‍ സംസ്ഥാനങ്ങളില്‍ ​കൊഴിഞ്ഞുപോക്ക് ഭയന്ന് പാര്‍ട്ടി

ഡല്‍ഹി: കര്‍ണാടകയ്ക്കും ഗോവയ്ക്കും പിന്നാലെ പാര്‍ട്ടിയില്‍ നിന്നും കൂടുതല്‍ നേതാക്കളുടെ പൊഴിച്ചിലുകള്‍ ഭയന്ന് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിക്ക് പകരക്കാരനെ കോണ്‍ഗ്രസ് അദ്ധ്യക്ഷ പദവിയില്‍ ക​ണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇനിയും അനേകം സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് നേതാക്കളെ നഷ്ടമാകുമെന്ന ഭീഷണി മുന്നില്‍ നില്‍ക്കുമ്പോള്‍ മറികടക്കാന്‍ തന്ത്രം കണ്ടെത്താനാകാതെ വലയുന്നു.

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജി വച്ചതിന് പിന്നാലെ കോണ്‍ഗ്രസിലുണ്ടായ നേതൃത്വ പ്രതിസന്ധി രൂക്ഷമാണ്. നേതൃത്വം ഇടക്കാലത്തേക്കെങ്കിലും ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ സോണിയാഗാന്ധിയെ സമീപിച്ചെങ്കിലൂം ആവശ്യം സോണിയ തള്ളി. അദ്ധ്യക്ഷസ്ഥാനം വഹിക്കണമെന്ന് രാഹുല്‍ ഗാന്ധിക്ക് മേല്‍ വീണ്ടും സമ്മര്‍ദ്ദം ചെലുത്തണമെന്ന ആവശ്യവും ഫലം കണ്ടില്ല.

ഒരിക്കല്‍ പാര്‍ട്ടി അധ്യക്ഷയായ താന്‍ ഇടക്കാലത്തേക്കാണെങ്കിലും ആ സ്ഥാനത്തേക്കില്ലെന്ന് സോണിയ അറിയിച്ചതായാണ് വിവരം. ബിജെപിക്കെതിരെ പാര്‍ലമെന്‍റില്‍ പ്രതിഷേധം നടത്തിയതൊഴിച്ചാല്‍ ഇപ്പോഴത്തെ വിഷമവൃത്തത്തില്‍ നിന്ന് പുറത്തുകടക്കുന്നതിനുള്ള ഒരു വഴിയും കോണ്‍ഗ്രസിന് മുന്നിലില്ല. നയിക്കാന്‍ ആളില്ലാത്തതിനാല്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ പോലും നേതാക്കള്‍ ഒത്തുകൂടുന്നില്ല. ഗോവന്‍ നിയമസഭയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ നിന്നുമാണ് വെറും അഞ്ചു പേര്‍ മാത്രമായി കോണ്‍ഗ്രസ് ചുരുങ്ങിയത്.

കര്‍ണ്ണാടകത്തിന് പിന്നാലെ ഗോവയിലുമുണ്ടായ തിരിച്ചടി ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ഒരു വിഭാഗം നേതാക്കള്‍ ഇടക്കാല അധ്യക്ഷ പദവി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സോണിയ ഗാന്ധിയെ സമീപിച്ചത്. കര്‍ണ്ണാടകത്തിലും,ഗോവയിലുമുണ്ടായ തിരിച്ചടി കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും ആവര്‍ത്തിച്ചേക്കുമെന്ന് ബിജെപി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കെ നയിക്കാനാളില്ലാത്ത പാര്‍ട്ടിയില്‍ നിന്ന് ഇനിയും കൊഴിഞ്ഞുപോക്ക് ഉണ്ടാകുമോയെന്ന ആശങ്ക ശക്തമാണ്.



from mangalam.com https://ift.tt/2ScSjau
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages