കായംകുളം: ഇ.എം.എസ്. ഭവനപദ്ധതിക്ക് സർക്കാർ ഉത്തരവ് പ്രകാരം വായ്പ നൽകിയ സഹകരണ സ്ഥാപനങ്ങൾക്ക് പലിശ ഇനത്തിൽ ലഭിക്കാനുള്ളത് കോടികൾ. ജില്ലാ സഹകരണ ബാങ്കുകൾക്ക് മാത്രം സർക്കാർ നൽകാനുള്ളത് 75.25 കോടി രൂപയാണ്. ഇതിലും കൂടുതൽ വായ്‌പ നൽകിയിട്ടുള്ള പ്രാഥമിക സഹകരണ ബാങ്കുകൾക്ക് കിട്ടാനുള്ള തുകയ്‌ക്ക് ഇപ്പോഴും കണക്കില്ല.2008 മുതൽ 2010 വരെയുള്ള കാലയളവിൽ ഭവന രഹിതർക്ക് വീട് നിർമിക്കാൻ നടപ്പാക്കിയ പദ്ധതിയാണിത്. പദ്ധതി നടത്തിപ്പിന് പ്രാഥമിക സഹകരണ ബാങ്കുകളിൽനിന്നോ ജില്ലാ സഹകരണ ബാങ്കുകളിൽനിന്നോ വായ്പ എടുക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ അനുമതി നൽകിയിരുന്നു.വായ്പത്തുക ഗഡുക്കളായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അടയ്‌ക്കണം. വായ്പയുടെ പലിശ സർക്കാർ തിരിച്ചടയ്‌ക്കും. ഇതായിരുന്നു വ്യവസ്ഥ. ഈ ഉറപ്പിലാണ് സഹകരണ ബാങ്കുകൾ വായ്പ നൽകിയത്. വാർഷികപദ്ധതികളിൽ ഭവന പദ്ധതിക്കായി നീക്കിവെച്ച തുകയിൽനിന്ന് വായ്പത്തുക ഭൂരിപക്ഷം പഞ്ചായത്തുകളും തിരിച്ചടച്ചു. എന്നാൽ, സർക്കാർ നൽകേണ്ട പലിശ നൽകുന്നതിൽ കൃത്യത ഉണ്ടായില്ല.പലിശ ലഭിക്കാത്തതിനാൽ ജില്ലാ സഹകരണ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി ഗണ്യമായി വർധിച്ചു. 2019 മാർച്ച് 31 വരെ ജില്ലാ സഹകരണ ബാങ്കുകൾക്ക് ലഭിക്കാനുള്ളത് 93.25 കോടി രൂപയാണ്. ഇതിൽ 18 കോടി രൂപ സർക്കാർ നൽകി. എന്നാൽ, പ്രാഥമിക സഹകരണ ബാങ്കുകളിൽനിന്നെടുത്ത വായ്പ ത്തുകയുടെ പലിശ കുടിശ്ശികയായി നിൽക്കുകയാണ്.നിഷ്‌ക്രിയ ആസ്തി വർധിച്ചത് പ്രാഥമിക സഹകരണ സ്ഥാപനങ്ങളേയും ബുദ്ധിമുട്ടിലാക്കി. പ്രാഥമിക സഹകരണ സ്ഥാപനങ്ങൾക്ക് പലിശ ഇനത്തിൽ ലഭിക്കാനുള്ളത് സംബന്ധിച്ച് ജില്ലകളിൽനിന്ന് വിവരം ശേഖരിച്ചുവരികയാണെന്നാണ് വിവരാവകാശ നിയമ പ്രകാരമുള്ള മറുപടിയിൽ സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാർ പറയുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2Gdf0Xd
via
IFTTT
No comments:
Post a Comment