യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷം : കുത്തിയത് എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തെന്ന് വെളിപ്പെടുത്തല്‍ ; പ്രതിക​ള്‍ ഒളിവില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 12, 2019

യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷം : കുത്തിയത് എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തെന്ന് വെളിപ്പെടുത്തല്‍ ; പ്രതിക​ള്‍ ഒളിവില്‍

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനിടയില്‍ യുവാവിന് കുത്തേറ്റ സംഭവത്തില്‍ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തും സെക്രട്ടറി നസീമും അടക്കം ഏഴു പേര്‍ക്കെതിരേ കേസെടുത്തു. ഒളിവില്‍ പോയ ഇവര്‍ക്കെതിരേ വധശ്രമത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അക്രമത്തില്‍ പങ്കെടുത്ത കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരേ കൂടി കേസെടുത്തിട്ടുണ്ട്. പ്രതികള്‍ ഇന്ന് കീഴടങ്ങിയേക്കുമെന്നും വിവരമുണ്ട്. അക്രമത്തില്‍ പങ്കെടുത്തവരെ സസ്‌പെന്റ് ചെയ്തതായി എസ്എഫ്‌ഐ യും വ്യക്തമാക്കി.

കുത്തിയത് ശിവരഞ്ജിത്താണെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി നസീമില്‍ നിന്നും കത്തിവാങ്ങി കുത്തുകയായിരുന്നു എന്നാണ് വിവരം. ശിവരഞ്ജിത്തിനും നസീമിനും പുറമെ അമര്‍, അദൈ്വത്്, ആദില്‍, ആരോമല്‍, ഇബ്രാഹിം എന്നിവര്‍ക്കെതിരെയാണ് വധശ്രമത്തിന് പൊലീസ് കേസെടുത്തത്. അക്രമത്തിന്റെ പശ്ചാത്തലത്തില്‍ എസ് എഫ് ഐ കോളേജ് യൂണിയന്‍ പിരിച്ചുവിടുമെന്നും എസ്എഫ് ഐ പറയുന്നു. അതിനിടയില്‍ കുത്തേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഖിലിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. നെഞ്ചിലും മുതുകിലുമാണ് കുത്തേറ്റത്. ആന്തരീക രക്തസ്രാവത്തെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയ നടത്തി.

ആക്രമണത്തില്‍ പ്രതിഷേധിച്ച് എഐഎസ്എഫ് ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തും. എസ്എഫ്‌ഐ യ്‌ക്കെതിരേ ക്യാമ്പസില്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. നേരത്തേ പോലീസുകാരനെ കുത്തിയ കേസിലെ പ്രതിയായ നസീമിനെ യൂണിറ്റ് സെക്രട്ടറിയാക്കിയതിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത ഉണ്ടായിരുന്നു. എസ്എഫ്‌ഐ ദേശീയ അദ്ധ്യക്ഷന്‍ വിപി സാനുവും സംസ്ഥാന സെക്രട്ടറി സച്ചിന്‍ദേവും കോളേജ് യൂണിറ്റ് കമ്മറ്റി പിരിച്ചുവിടണമെന്ന നിലപാടിലാണ്. സംഭവത്തില്‍ ഉന്നത വിദ്യാഭ്യാസ കമ്മീഷണനും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്്.

വെള്ളിയാഴ്ച രാവിലെയായിരുന്നു സംഘര്‍ഷങ്ങളുടെ തുടക്കം. ക്യാംപസില്‍ ഇരുന്ന് പാട്ട് പാടിയ ഒരു സംഘം വിദ്യാര്‍ഥികളെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ആക്രമത്തിനിടെ ശിവരഞ്ജിത്ത് അഖിലിനെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.



from mangalam.com https://ift.tt/2l8NMt6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages