കുറ്റകൃത്യങ്ങൾ കുറയ്‌ക്കാൻ സ്‌റ്റേഷനിൽ ആടുബലി; പുലിവാലുപിടിച്ച് പോലീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 12, 2019

കുറ്റകൃത്യങ്ങൾ കുറയ്‌ക്കാൻ സ്‌റ്റേഷനിൽ ആടുബലി; പുലിവാലുപിടിച്ച് പോലീസ്

കോയമ്പത്തൂർ: കുറ്റകൃത്യങ്ങൾ കുറയ്‌ക്കാനും പോലീസ് സ്റ്റേഷനെ ബാധിച്ച ദോഷമകറ്റാനും ആടിനെ പോലീസുകാർ ബലിനൽകി. കോവിൽപാളയം സ്റ്റേഷനിലാണ് സംഭവം. സംഭവം പുറത്തായതോടെ ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തിൽ അന്വേഷണം തുടങ്ങി. കരുമത്താംപട്ടി ഡിവിഷനുകീഴിലാണ് കോവിൽപാളയം സ്റ്റേഷൻ. ഇവിടത്തെ മുൻ ഇൻസ്പെക്ടറെ കഴിഞ്ഞവർഷം കൈക്കൂലിക്കേസിൽ വിജിലൻസ് അറസ്റ്റുചെയ്തിരുന്നു. അടുത്തിടെ ഇവിടത്തെ ഒരു സീനിയർ പോലീസ് കോൺസ്റ്റബിൾ ആരോഗ്യകാരണങ്ങളാൽ മരിച്ചു. രണ്ടാഴ്ചമുമ്പ് ഈ പ്രദേശത്ത് ജോലിക്കിടെ മൂന്നുപേർ ശ്വാസംമുട്ടിയും മരിച്ചു. സ്റ്റേഷൻപരിധിയിൽ എല്ലാ ആഴ്ചയും ഒരു അപകടമരണമെങ്കിലും റിപ്പോർട്ടുചെയ്യുന്നുണ്ട്. മോഷണക്കേസുകളും പതിവായി. ഇതിനൊക്കെ പരിഹാരമായാണ് ചിലരുടെ ഉപദേശപ്രകാരം ബലിനടത്തിയത്. കഴിഞ്ഞദിവസം പുലർച്ചെ നാലിനായിരുന്നു ബലി. ഒരു രാഷ്ട്രീയപ്പാർട്ടിയുടെ പ്രാദേശികനേതാക്കളാണ് രണ്ടു ആടുകളെ ഇതിനായി എത്തിച്ചത്. ബലിനടത്തി രക്തം പരിസരങ്ങളിൽ തളിച്ചാൽ ദോഷംമാറുമെന്നായിരുന്നു ഉപദേശം. ആടിന്റെ ഇറച്ചികൊണ്ട് ഭക്ഷണം തയ്യാറാക്കിനൽകിയതായും പറയുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2XKZSGH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages