ഗുരുവായൂർ: ബിഹാർ യുവതിയുടെ ബലാത്സംഗ പരാതിയിൽ അരോപണവിധേയനായ ബിനോയ് കോടിയേരി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ചൊവ്വാഴ്ച പുലർച്ചെ നിർമാല്യദർശനത്തിനാണ് അദ്ദേഹം എത്തിയത്.. ഗുരുവായൂരപ്പനെ തൊഴുതശേഷം പെട്ടെന്ന് പ്രദക്ഷിണം പൂർത്തിയാക്കി പുറത്തുകടന്നു. വഴിപാട് കൗണ്ടറുകൾ തുറക്കാത്തതിനാൽ പാൽപ്പായസം ശീട്ടാക്കാനുള്ള തുക ക്ഷേത്രം കാവൽക്കാരനെ ഏല്പിച്ച് മടങ്ങി. രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് ബിനോയ് എത്തിയത്. പരാതിയിൽ തിങ്കളാഴ്ച മുംബൈയിലെ ഓഷിവാര പോലീസ് സ്റ്റേഷനിൽ ചോദ്യംചെയ്യലിന് ബിനോയ് ഹാജരായിരുന്നു. കേസിൽ മുംബൈ സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരിക്കുകയാണ്. content highlights:binoy kodiyeri, guruvayoor temple
from mathrubhumi.latestnews.rssfeed https://ift.tt/2LMH07C
via
IFTTT
No comments:
Post a Comment