കണ്ണൂർ: ആത്മഹത്യചെയ്ത പ്രവാസിവ്യവസായി സാജൻ പാറയിലിന്റെ ഉടമസ്ഥതയിലുള്ള പാർഥ കൺവെൻഷൻ സെന്ററിന് ആന്തൂർ നഗരസഭ കൈവശ സർട്ടിഫിക്കറ്റ് നൽകി. കെട്ടിടത്തിന്റെ പിൻഭാഗത്ത് നിർമിച്ച വാട്ടർ ടാങ്ക് ആറു മാസത്തിനകം മാറ്റണമെന്ന ഉപാധിയോടെയാണ് അനുമതി. ചീഫ് ടൗൺപ്ലാനർ നിർദേശിച്ച മാറ്റങ്ങൾ വരുത്തിയതായി ഉറപ്പുലഭിച്ചാൽ പ്രവർത്തനാനുമതി നൽകാൻ തദ്ദേശവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി നഗരസഭാ സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു. ടാങ്ക് മാറ്റുന്നതൊഴിച്ചുള്ള പ്രവൃത്തികൾ പൂർത്തിയാക്കി ചൊവ്വാഴ്ച രാവിലെ പുതിയ രൂപരേഖ ഉടമകൾ നഗരസഭയിൽ നൽകി. തുടർന്ന് സ്ഥലപരിശോധന നടത്തിയ നഗരസഭാ സെക്രട്ടറി എം. സുരേശൻ അനുമതി നൽകാമെന്നറിയിച്ചു. അഗ്നിസുരക്ഷാ സംവിധാനത്തിനായി ഒഴിവാക്കിയിടേണ്ട സ്ഥലത്തുള്ള ടാങ്ക് 10 മാസത്തിനകം മറ്റൊരു സ്ഥലത്തേക്ക് മാറ്റാമെന്ന് മാനേജിങ് പാർട്ണർ പി. പുരുഷോത്തമൻ അറിയിച്ചു. എന്നാൽ, ആറുമാസത്തിനകം മാറ്റണമെന്ന് നഗരസഭ നിർദേശിച്ചു. മതിൽക്കെട്ടിന് പുറത്ത് സാജന്റെ പേരിലുള്ള മൂന്നുസെന്റ് സ്ഥലത്തേക്കാണ് ടാങ്ക് മാറ്റുക. ടാങ്ക് നിലവിലുള്ള സ്ഥലത്തുതന്നെ നിർത്തുന്നതിന് ചട്ടങ്ങളിൽ ഇളവ് ആവശ്യപ്പെട്ട് പുരുഷോത്തമൻ തദ്ദേശവകുപ്പ് മന്ത്രി എ.സി. മൊയ്തീന് അപേക്ഷ നൽകിയിരുന്നു. എന്നാൽ, ഇളവ് ലഭിച്ചില്ല. തുടർന്നാണ് ടാങ്ക് മാറ്റാൻ തീരുമാനിച്ചത്. content highlights:Anthoor municipality grants work permit to Partha convention center
from mathrubhumi.latestnews.rssfeed https://ift.tt/2LcuhM2
via
IFTTT
No comments:
Post a Comment