ലണ്ടന്‍: സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ചിന് വിംബിള്‍ഡന്‍ പുരുഷ സിംഗിള്‍സ് കിരീടം. അഞ്ചു സെറ്റ് വരെ നീണ്ട വാശിയേറിയ പോരാട്ടത്തിലാണ് റോജര്‍ ഫെഡററെ ജോക്കോവിച്ച് മറികടന്നത്. സ്‌കോര്‍ 7-6, 1-6, 7-6, 4-6, 13-12.
ജോക്കോവിച്ചിന്റെ അഞ്ചാം വിംബിള്‍ഡന്‍ കിരീടനേട്ടമാണിത്. ഗ്രാന്‍ഡ് സ്ലാമുകളില്‍ 16-ാമത് വിജയം. വിംബിള്‍ഡന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫൈനലിലാണ് സെന്റര്‍ കോര്‍ട്ടില്‍ ഫെഡററെ ജോക്കോവിച്ച് കീഴടക്കിയത്. നാലു മണിക്കൂര്‍ 55 മിനിറ്റ് നേരമാണ് മത്സരം നീണ്ടുനിന്നത്.
ആദ്യ സെറ്റു മുതല്‍ ഇഞ്ചോടിഞ്ചു പോരാട്ടമാണ് നടന്നത്. ടൈബ്രേക്കറിലേക്കു നീണ്ട ആദ്യ സെറ്റ് 7-6(7-5) എന്ന സ്‌കോറില്‍ ജോക്കോവിച്ച് നേടി.
എന്നാല്‍ രണ്ടാം സെറ്റില്‍ തിരിച്ചടിച്ച ഫെഡറര്‍ സെര്‍ബിയന്‍ താരത്തെ നിഷ്‌പ്രഭമാക്കി 6-1ന് സെറ്റ് നേടി മത്സരത്തില്‍ ഒപ്പമെത്തി.
മൂന്നാം സെറ്റും ടൈബ്രേക്കറിലേക്കു നീണ്ടപ്പോള്‍ ജയം ജോക്കോവിച്ചിനൊപ്പം നിന്നു. 7-6(7-5) എന്ന സ്‌കോറില്‍ ജോക്കോവിച്ച് സെറ്റ് നേടി മുന്നിലെത്തി. പക്ഷേ നാലാം സെറ്റില്‍ വീണ്ടും ഫെഡറര്‍ തിരിച്ചു വന്നതോടെ മത്സരം നിര്‍ണായകമായ അഞ്ചാം സെറ്റിലേക്കു നീളുകയായിരുന്നു.
from mangalam.com https://ift.tt/2jQuwAB
via IFTTT
No comments:
Post a Comment