നാലു തവണ ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനല്‍ കളിച്ചിട്ടും ക്രിക്കറ്റിന്റെ തറവാട്ടുകാര്‍ക്ക് കിരീടം കിട്ടാക്കനിയായിരുന്നു. ഇന്നലത്തെ ജയത്തിനു മുമ്പ് മുമ്പ് ലോകകപ്പ് വേദികളില്‍ വീണ ഇംഗ്ലീഷ് കണ്ണീരിന്റെ കഥയിങ്ങനെ...
ലോകകപ്പ് ക്രിക്കറ്റിന്റെ രണ്ടാം പതിപ്പില്‍ തന്നെ ഇംഗ്ലണ്ട് ഫൈനലില്‍ എത്തിയിരുന്നു. എന്നാല്‍ കരീബിയന്‍ കരുത്തിനു മുന്നില്‍ തലകുനിക്കാനായിരുന്നു ക്രിക്കറ്റിന്റെ തറവാട്ടുകാര്‍ക്ക് യോഗമുണ്ടായത്.
വിവിയന്‍ റിച്ചാര്‍ഡ്‌സ് എന്ന അതികായന്‍ ബാറ്റുമായി യുദ്ധത്തിനിറങ്ങിയപ്പോള്‍ ഇംഗ്ലീഷുകാര്‍ക്ക് പിഴച്ചു. റിച്ചാര്‍ഡ്‌സിനൊപ്പം കോളിന്‍സ് കിങ്ങും ചേര്‍ന്നപ്പോള്‍ വിന്‍ഡീസ് അടിച്ചെടുത്തത് 286 റണ്‍സ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ ജോയല്‍ ഗാര്‍ണര്‍ എറിഞ്ഞിട്ടു. അഞ്ചു വിക്കറ്റുമായി ഗാര്‍ണര്‍ തീതുപ്പിയപ്പോള്‍ ആതിഥേയര്‍ 194-ന് പുറത്ത്. വിന്‍ഡീസ് രണ്ടാം കിരീടം.
കൊല്‍ക്കത്തയിലെ തോല്‍വിക്കു ശേഷം തൊട്ടടുത്ത തവണയും ഇംഗ്ലണ്ട് ഫൈനലില്‍ എത്തി. വെള്ളക്കുപ്പായത്തിനു പകരം ബഹുവര്‍ണ ജഴ്‌സിയണിഞ്ഞു നടന്ന ആദ്യ ലോകകപ്പില്‍ നിറമുള്ള സ്വപ്‌നങ്ങളുമായാണ് ഇംഗ്ലണ്ട് എത്തിയത്. ന്യൂസിലന്‍ഡില്‍ നടന്ന ആ ലോകകപ്പ് ഫൈനലില്‍ എതിരാളി പാകിസ്‌താന്‍. നായകന്‍ ഇമ്രാന്‍ ഖാന്റെയും(72), ജാവേദ് മിയാന്‍ദാദിന്റെയും(58) ആക്രമണങ്ങളില്‍ പതറാതെ നിന്ന ഇംഗ്ലണ്ടിനെ വേദനിപ്പിച്ചത് വസീം അക്രമായിരുന്നു.
18 പന്തില്‍ 33 റണ്‍സ് നേടിയ അക്രം മൂന്നു വിക്കറ്റും വീഴ്‌ത്തി ഓള്‍റൗണ്ട് പ്രകടനം കാഴ്‌ചവച്ചപ്പോള്‍ ഇംഗ്ലീഷ് നിര നിഷ്‌പ്രഭരായി. 250 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ട് 227 റണ്‍സിനു പുറത്ത്. തോല്‍വി 22 റണ്‍സിന്. ഇരുടീമുകളും തമ്മിലുള്ള വ്യത്യാസം ഒന്നു മാത്രം... വസീം അക്രം.
സ്വന്തം മണ്ണിനു പുറത്തു നടന്ന ആദ്യ ലോകകപ്പിലാണ് പിന്നീട് ഇംഗ്ലണ്ട് ഫൈനല്‍ കളിച്ചത് . 1987-ല്‍ ഇന്ത്യയില്‍ നടന്ന ആ ലോകകപ്പില്‍ ഓസ്‌ട്രേലിയയായിരുന്നു ഫൈനലിലെ എതിരാളികള്‍.
ആദ്യം ബാറ്റ് ചെയ്‌ത ഓസീസ് ഓപ്പണര്‍ ഡേവിഡ് ബൂണിന്റെ മികച്ച ബാറ്റിങ്ങിലൂടെ 253 എന്ന മാന്യമായ സ്‌കോറിലെത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ഓപ്പണര്‍ ടിം റോബിന്‍സണെ തുടക്കത്തിലേ നഷ്‌ടമായിട്ടും പതറാതെ ചേസ് ചെയ്‌തു. ഗ്രഹാം ഗൂച്ചും ബില്‍ ആതിയും നായകന്‍ മൈക് ഗാറ്റിങ്ങും ഉത്തരവാദിത്തത്തോടെ ബാറ്റുവീശിയപ്പോള്‍ രണ്ടിന് 135 എന്ന ശക്‌തമായ നിലയില്‍ അവര്‍ കിരീടം സ്വപ്‌നം കണ്ടതുമാണ്.
എന്നാല്‍ പാര്‍ട്‌ടൈം ബൗളറായി ഓസീസ് നായകന്‍ അലന്‍ ബോര്‍ഡര്‍ പന്തെടുത്തതോടെ ഇംഗ്ലണ്ടിനെ വിധി തിരിഞ്ഞുകൊത്തി. 45 പന്തില്‍ 41 റണ്ണുമായി നിലയുപ്പിച്ചിരുന്ന ഗാറ്റിങ് ബോര്‍ഡറുടെ ആദ്യ പന്തില്‍ റിവേഴ്‌സ് സ്വീപ്പിനു ശ്രമിച്ചു വിക്കറ്റ് കീപ്പര്‍ക്കു ക്യാച്ച് നല്‍കി. ഓസ്‌ട്രേലിയയ്‌ക്ക് അതുമതിയായിരുന്നു ഇംഗ്ലീഷ് ബാറ്റിങ് നിരയിലേക്കു പടര്‍ന്നുകയറാന്‍. പിന്നീടത്തെിയവര്‍ നിലയുറപ്പിക്കാതെ മടങ്ങിയപ്പോള്‍ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലും ഇംഗ്ലണ്ടിന്റെ കണ്ണീര്‍ വീണു.
from mangalam.com https://ift.tt/2xKSfVV
via IFTTT
No comments:
Post a Comment