വിദ്യാര്‍ഥിനികളുടെ ആഭരണങ്ങള്‍ പേടിപ്പിച്ചുവാങ്ങി പണയംവച്ച് പണമുണ്ടാക്കുന്ന നേതാക്കളും ; കാണിക്കുന്നത് മുട്ടാളത്തമെന്നു ബേബി, എസ്.എഫ്.ഐയെ തള്ളി സി.പി.എം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, July 14, 2019

വിദ്യാര്‍ഥിനികളുടെ ആഭരണങ്ങള്‍ പേടിപ്പിച്ചുവാങ്ങി പണയംവച്ച് പണമുണ്ടാക്കുന്ന നേതാക്കളും ; കാണിക്കുന്നത് മുട്ടാളത്തമെന്നു ബേബി, എസ്.എഫ്.ഐയെ തള്ളി സി.പി.എം

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്തിന്റെ പശ്ചാത്തലത്തില്‍ എസ്.എഫ്.ഐക്കും കോളജ് യൂണിറ്റ് ഭാരവാഹികള്‍ക്കുമെതിരേ ആരോപണങ്ങളുടെ കുത്തൊഴുക്ക്. വിദ്യാര്‍ഥികളും പൂര്‍വവിദ്യാര്‍ഥികളുമാണു ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തുന്നത്. അഖിലിനു കുത്തേറ്റ കേസിലെ പ്രതിയും എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയുമായ നസീം എസ്.എഫ്.ഐ. പ്രവര്‍ത്തകരെ ആക്രമിക്കുന്നത് ആദ്യമായല്ലെന്ന വിവരവും പുറത്തുവന്നു. പ്രളയാനന്തരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു പിരിച്ച പണം വെട്ടിച്ചെന്ന് ആക്ഷേപമുന്നയിച്ചതിനു തന്നെ ക്രൂരമായി മര്‍ദിച്ചെന്ന് എം.എ. ഇംീഷ് വിദ്യാര്‍ഥിയും എസ്.എഫ്.ഐ. ജില്ലാക്കമ്മിറ്റിയംഗവുമായ അമ്പാടി ശ്യാംപ്രകാശ് പറഞ്ഞു.

നസീമിന്റെ നേതൃത്വത്തിലാണ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ വളഞ്ഞുവച്ചു മര്‍ദിച്ചത്. തന്റെയും സുഹൃത്ത് അമലിന്റെയും പരാതിയില്‍ കന്റോണ്‍മെന്റ് പോലീസ് കേസെടുത്തിരുന്നു. എന്നാല്‍, നസീം പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റില്‍ ഇടംപിടിച്ചതിനെത്തുടര്‍ന്ന് കേസ് പിന്‍വലിക്കാന്‍ ഭീഷണിയും സമ്മര്‍ദവുമുണ്ട്. യൂണിവേഴ്‌സിറ്റി കോളജില്‍ എസ്.എഫ.്‌ഐ. യൂണിറ്റ് ''പടി'' പിരിക്കാറുണ്ട്. കോളജില്‍നിന്നു ടൂര്‍ പോകണമെങ്കില്‍ യൂണിറ്റിനു പിരിവ് നല്‍കണം. പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ വാങ്ങി പണയംവച്ച് പണമുണ്ടാക്കുന്ന നേതാക്കളുമുണ്ട്. വിദ്യാര്‍ഥികള്‍ കോളജില്‍ പ്രവേശനം നേടുമ്പോള്‍ തുടങ്ങുന്ന പിരിവാണിതെന്നും അമ്പാടി പറഞ്ഞു.

കോളജില്‍ തനിക്കേറ്റ എസ്.എഫ്.ഐയുടെ ക്രൂരമര്‍ദനത്തിന്റെ കഥ പൂര്‍വവിദ്യാര്‍ഥി ജസീല്‍ മമ്പാട് ഫെയ്‌സ്ബുക്കിലൂടെയാണു വെളിപ്പെടുത്തിയത്. മേയ് 21-ന് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ച കുറിപ്പ് പുതിയ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ െവെറലാകുകയാണ്. കോളജിനു പുറത്തു നിന്ന് നോട്ടീസ് കൊടുത്തതിനാണ് എസ്.എഫ്.ഐ. നേതാക്കള്‍ തല്ലിച്ചതച്ചത്. കൂടെയുണ്ടായിരുന്ന മയൂഫ്, സജീര്‍ എന്നിവരെ ഇംീഷ് ഡിപ്പാര്‍ട്ട്‌മെന്റിന് മുന്നില്‍വച്ച് പട്ടികകൊണ്ടും ഇഷ്ടികക്കഷ്ണങ്ങള്‍കൊണ്ടും തല്ലിപ്പരുവമാക്കി. അതിനു ശേഷം നാട്ടുകാര്‍ നോക്കിനില്‍ക്കെ ഒരു പറ്റം കുട്ടിസഖാക്കള്‍ തൂക്കിയെടുത്തു കൊണ്ടുപോയി യൂണിറ്റ് റൂമെന്ന ഇടിമുറിയിലേക്കു തള്ളി ഇരുപത്തഞ്ചോളം പേര്‍ ചേര്‍ന്ന് തല്ലിച്ചതച്ചു. പുറത്ത് പോലീസ് എത്തിയതുകൊണ്ടു മാത്രമാണു ജീവനോടെ രക്ഷപ്പെട്ടതെന്നും ജസീല്‍ പറയുന്നു.

അക്രമസംഭവങ്ങള്‍ വ്യാപകമായി വിമര്‍ശിക്കപ്പെട്ടതോടെ എസ്.എഫ്.ഐ. കൂടുതല്‍ പ്രതിരോധത്തിലേക്ക്. കക്ഷിരാഷ്ട്രിയത്തിന് അതീതമായി പ്രതിഷേധമുയര്‍ന്നതോടെ മുഖം രക്ഷിക്കാന്‍ സി.പി.എമ്മും ഒടുവില്‍ എസ്.എഫ്.ഐയെ വിമര്‍ശിച്ചു. എസ.്എഫ്.ഐ. സ്വതന്ത്ര സംഘടനയാണെന്നും അവര്‍ തന്നെയാണ് തെറ്റുതിരുത്തല്‍ നടപടി സ്വീകരിക്കേണ്ടതെന്നും കുത്തേറ്റു ചികിത്സയില്‍ കഴിയുന്ന അഖിലിനെ തിരുവനന്തപുരം മെഡിക്കല്‍ േകാളജ് ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍ മാധ്യമങ്ങളോടു പറഞ്ഞു.

ഒരിക്കലും അംഗീകാരിക്കാനാകാത്ത സംഭവമാണു നടന്നത്. സി.പി.എമ്മുകാരും അല്ലാത്തവരും എസ.്എഫ്.ഐയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍ പാര്‍ട്ടി ഒരു തീരുമാനവും അവര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാറില്ല. സ്വതന്ത്രമായ തീരുമാനമെടുക്കാന്‍ എസ്.എഫ്.ഐയ്ക്കു കഴിവുണ്ട്. ഇപ്പോള്‍ത്തന്നെ അവര്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.
സി.പി.എം. ഒരു പ്രതികളെയും സംരക്ഷിക്കില്ല. എവിടെ അനേ്വഷിക്കണമെന്നു പോലീസാണ് തീരുമാനിക്കുന്നത്.

അനേ്വഷണം തടസപ്പെടുത്തുന്ന ഒരു നടപടിയും സി.പി.എമ്മിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. സംഘര്‍ഷം നടന്നതിന്റെ പേരില്‍ കോളജ് മാറ്റുന്നതു ശരിയാണോ? മട്ടന്നൂര്‍ കോളജില്‍ കെ.എസ്.യുവിന്റെ നേതാവായിരുന്ന മാഗസിന്‍ എഡിറ്റര്‍ ബഷീറിനെ കെ.എസ്.യു പ്രവര്‍ത്തകര്‍ അടിച്ചുകൊന്നപ്പോള്‍ കോളജ് അവിടെനിന്നു മാറ്റിയിരുന്നോ? ഇത്തരം സംഭവങ്ങള്‍ എവിടേയും നടന്നേക്കാം. അതില്ലാതിരിക്കാനുള്ള ജാഗ്രതയും ഇടപെടലുമാണ് സ്വീകരിക്കേണ്ടതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

യുണിവേഴ്‌സിറ്റി കോളജില്‍ വേറെ സംഘടനകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നത് മുട്ടാളത്തമാണെന്നു സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്ന മുദ്രാവാക്യത്തിന്റെ അര്‍ഥമറിയുന്നവര്‍ സംഘടനയുടെ നേതൃത്വത്തില്‍ വരണം. സംഘടനയ്ക്ക് നാണക്കേടുണ്ടാക്കുന്ന ഒരു പ്രവര്‍ത്തനങ്ങളം അനുവദിച്ചു കൂടാ. എസ്.എഫ്.ഐ വേഷധാരികളായി വിരാജിക്കാന്‍ ആര്‍ക്കും അവസരമൊരുക്കരുതെന്നും ബേബി പറഞ്ഞു.

യൂണിവേഴ്‌സിറ്റി കോളജിലുണ്ടായ ആക്രമണം എസ്.എഫ്.ഐയുടെ സമീപനത്തിനു വിരുദ്ധമാണെന്നായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രതികരണം. സംഘടനയുടെ നയസമീപനങ്ങളില്‍ തിരുത്തല്‍ വേണം. എന്നാല്‍ എല്ലായിടത്തും എസ്.എഫ്.ഐ. ആക്രമണത്തിന്റെ ആളുകളാണെന്ന പ്രചാരണം ശരിയല്ലെന്നും തോമസ് ഐസക് പറഞ്ഞു. ക്രിമിനലുകള്‍ എങ്ങനെയാണ് എസ്.എഫ്.ഐ. ഭാരവാഹികളായതെന്ന് അനേ്വഷിക്കണമെന്നു മന്ത്രി ജി. സുധാകരന്‍ ആവശ്യപ്പെട്ടു. പി.എസ്.സി. റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട പ്രതികളായ ക്രിമിനലുകള്‍ പോലീസിലെത്താന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. െകെയില്‍ ഒരു ബ്ലേഡ് പോലും കരുതാതെയാണ് തങ്ങള്‍ വിദ്യാര്‍ഥി രാഷ്ട്രീയം നടത്തിയതെന്നും യൂണിവേഴ്‌സിറ്റി കോളജ് സംഭവത്തെക്കുറിച്ചു മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേ മന്ത്രി പറഞ്ഞു.



from mangalam.com https://ift.tt/2Y5sazI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages