ബൈക്കപകടത്തില്‍ വലപ്പാട് സ്വദേശികളായ യുവാക്കള്‍ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, July 10, 2019

ബൈക്കപകടത്തില്‍ വലപ്പാട് സ്വദേശികളായ യുവാക്കള്‍ മരിച്ചു

വൈപ്പിൻ: ബുധനാഴ്ച പുലർച്ചെ വൈപ്പിൻ സംസ്ഥാന പാതയിൽ മാനാട്ടുപറമ്പ് പള്ളിക്കു സമീപം ബൈക്കപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. തൃശ്ശൂർ ജില്ലയിലെ വലപ്പാട് സ്വദേശികളായ പച്ചാംപുള്ളി കൃപലാൽസിംഗിന്റെ മകൻ സിനോജ് (25), വേളുവീട്ടിൽ ബാലചന്ദ്രന്റെ മകൻ വിഷ്ണുദാസ് (28) എന്നിവരാണ് മരിച്ചത്. പുലർച്ചെ മൂന്നു മണിക്കു മുൻപാണ് അപകടം നടന്നതെന്ന് കരുതുന്നു. ഇതിലെ കടന്നുപോയ പോലീസ് പട്രോളിങ് സംഘമാണ് അപകടത്തിൽ പെട്ടവരെ കണ്ടത്. രണ്ട് പേരുടെയും തല തകർന്ന് മരണം സംഭവിച്ച നിലയിലായിരുന്നു. പള്ളിക്ക് തെക്കുവശത്തുള്ള കലുങ്കിൽ ഇടിച്ച് തെറിച്ചാണ് അപകടം ഉണ്ടായത്. ഈ പ്രദേശത്ത് ആൾത്താമസമില്ലാത്തതിനാൽ അപകടശബ്ദം ആരും കേട്ടില്ല. അഗ്നിരക്ഷാ സേനയെ കൂടി വിളിച്ചു വരുത്തിയ ശേഷമാണ് മൃതദേഹങ്ങൾ എറണാകുളം ജനറൽ ആസ്പത്രിയിലേക്ക് മാറ്റിയത്. വലപ്പാട്ടെ കാർ വർക്ഷോപ്പിലെ മെക്കാനിക്കാണ് സിനോജ്. സുഹൃത്തായ വിഷ്ണു സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ നാട്ടിലെത്തിയതാണ്. ഇരുവരും രാത്രി 12 മണിയോടെയാണ് വലപ്പാടു നിന്ന് ബൈക്കിൽ എറണാകുളത്തേക്ക് പോയതെന്ന് ബന്ധുക്കൾ പറഞ്ഞു. എറണാകുളത്തു നിന്ന് തിരികെ വരുമ്പോഴാണ് അപകടം സംഭവിച്ചത്. വിഷ്ണുദാസിന്റെ അമ്മ: വത്സല. സഹോദരി: വിദ്യ. സിനോജിന്റെ അമ്മ: മീനാകുമാരി. സഹോദരി: സിയ.


from mathrubhumi.latestnews.rssfeed https://ift.tt/2S6XcBX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages