കോട്ടയം: വിവാദമായ നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യുമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍. ഇതിനായി രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പുറത്തെടുക്കും. ആദ്യ പോസ്റ്റുമോര്‍ട്ടത്തില്‍ വീഴ്ചയുണ്ടായി. ആന്തരീക അവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിരുന്നില്ലെന്നും കമ്മീഷന്‍ കണ്ടെത്തി.
പോലീസിനും ആര്‍ഡിഒയ്ക്കും ഇത് സംബന്ധിച്ച് നിര്‍ദ്ദേശം അടുത്ത ദിവസം തന്നെ സമര്‍പ്പിക്കുമെന്നും കമ്മീഷന്‍ ജസ്റ്റീസ് നാരായണ കുറുപ്പ് വ്യക്തമാക്കി. ഗൗരവത്തോടെയുള്ളതല്ല ആദ്യ റിപ്പോര്‍ട്ട് എന്നും മുറിവുകളുടെ സ്വഭാവവും കാലപ്പഴക്കവും പരിശോധിക്കണമെങ്കില്‍ വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യേണ്ടി വരുമെന്നാണ് കമ്മീഷന്‍ കണ്ടെത്തി.
പിന്നാലെ തന്നെ രാജ്കുമാറിന്റെ മൃതദേഹം സംസ്‌കരിച്ചിരിക്കുന്ന സ്ഥലത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കമ്മീഷന്‍ ആക്രമണം നടന്നുവെന്ന് കരുതുന്ന നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനും പീരുമേട് സബ്‌ജെയിലും സന്ദര്‍ശിക്കും.
from mangalam.com https://ift.tt/2jGRBFs
via IFTTT
No comments:
Post a Comment