ശ്രീലങ്ക-ബംഗ്ലാദേശ്‌ ഏകദിന പരമ്പര : ഏഴ്‌ വിക്കറ്റ്‌ ജയം; ലങ്കയ്‌ക്കു പരമ്പര - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, July 28, 2019

ശ്രീലങ്ക-ബംഗ്ലാദേശ്‌ ഏകദിന പരമ്പര : ഏഴ്‌ വിക്കറ്റ്‌ ജയം; ലങ്കയ്‌ക്കു പരമ്പര

കൊളംബോ: ബംഗ്ലാദേശിനെതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പര ശ്രീലങ്ക സ്വന്തമാക്കി. ഇന്നലെ കൊളംബോയില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം നേടിയാണ്‌ അവര്‍ മൂന്നു മത്സര പരമ്പരയില്‍ 2-0ന്റെ അനിഷേധ്യ ലീഡ്‌ നേടിയത്‌.
മത്സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ബംഗ്ലാദേശ്‌ എട്ടു വിക്കറ്റ്‌ നഷ്‌ടത്തില്‍ 238 റണ്‍സാണ്‌ നേടിയത്‌. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക അഞ്ചോവറും രണ്ടു പന്തും ബാക്കിനില്‍ക്കെ മൂന്നു വിക്കറ്റ്‌ നഷ്‌ടത്തില്‍ 242 റണ്‍സ്‌ നേടി ലക്ഷ്യം കാണുകയായിരുന്നു.
അര്‍ധസെഞ്ചുറികളുമായി തിളങ്ങിയ ഓപ്പണര്‍ അവിഷ്‌ക ഫെര്‍ണാണ്ടോയും ഓള്‍റൗണ്ടര്‍ എയ്‌ഞ്ചലോ മാത്യൂസുമാണ്‌ ലങ്കയ്‌ക്കു തകര്‍പ്പന്‍ ജയമൊരുക്കിയത്‌. ഫെര്‍ണാണ്ടോ 75 പന്തില്‍ ഒമ്പതു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 82 റണ്‍സ്‌ നേടിയപ്പോള്‍ 57 പന്തില്‍ നിന്ന്‌ ഏഴു ബൗണ്ടറികളോടെ 52 റണ്‍സുമായി മാത്യൂസ്‌ പുറത്താകാതെ നിന്നു.
നേരത്തെ സെഞ്ചുറിക്ക്‌ രണ്ടു റണ്‍സ്‌ അകലെ പുറത്താകാതെ നിന്ന മുഷ്‌ഫിക്കര്‍ റഹീമിന്റെ ഒറ്റയാള്‍ പോരാട്ടമാണ്‌ ബംഗ്ലാദേശിനെ അല്‍പമെങ്കിലും മാന്യമായ സ്‌കോറില്‍ എത്തിച്ചത്‌. ഒരു ഘട്ടത്തില്‍ ആറിന്‌ 117 എന്ന നിലയില്‍ തകര്‍ന്ന അവരെ മെഹ്‌ദി ഹസന്‍ മിറാസിനെ(43) കൂട്ടുപിടിച്ച്‌ മുഷ്‌ഫിക്കര്‍ 200 കടത്തുകയായിരുന്നു. ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ 110 പന്തില്‍ നിന്ന്‌ 98 റണ്‍സുമായാണ്‌ മുഷ്‌ഫിക്കര്‍ പുറത്താകാതെ നിന്നത്‌.



from mangalam.com https://ift.tt/311N0Oo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages