ഇന്താനീഷ്യയില്‍ സ്വര്‍ണം; ലോകചാമ്പ്യന്‍ഷിപ്പിന്‌ മേരി കോം തയാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, July 28, 2019

ഇന്താനീഷ്യയില്‍ സ്വര്‍ണം; ലോകചാമ്പ്യന്‍ഷിപ്പിന്‌ മേരി കോം തയാര്‍

ജക്കാര്‍ത്ത: ആറു തവണ ലോകചാമ്പ്യനായ ഇന്ത്യന്‍ ബോക്‌സര്‍ മേരി കോം ഒക്‌ടോബറില്‍ നടക്കുന്ന ലോകചാമ്പ്യന്‍ഷിപ്പിന്‌ ഒരുങ്ങി.
ഇന്തോനീഷ്യയില്‍ നടന്നുവരുന്ന 23-ാമത്‌ പ്രസിഡന്റ്‌ കപ്പ്‌ ബോക്‌സിങ്‌ ചാമ്പ്യന്‍ഷിപ്പില്‍ ഇന്നലെ വനിതകളുടെ 51 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണം നേടിയാണ്‌ മേരി താന്‍ ഫോമിലാണെന്ന്‌ തെളിയിച്ചത്‌.
മറ്റൊരു ഇന്ത്യന്‍ താരമായ സിമ്രാന്‍ജിത്‌ കൗര്‍ വനിതകളുടെ 60 കിലോ വിഭാഗത്തിലും സ്വര്‍ണം നേടി. ഓസ്‌ട്രേലിയന്‍ താരം ഏപ്രില്‍ ഫ്രാങ്കിനെയാണ്‌ മേരി ഫൈനലില്‍ തോല്‍പിച്ചത്‌. ഫൈനലില്‍ മിന്നുന്ന ഫോമിലായിരുന്നു ഇന്ത്യന്‍ താരം 5-0 എന്ന സ്‌കോറിന്‌ ആധികാരിക ജയമാണ്‌ നേടിയത്‌. രണ്ടു മാസം മുമ്പ്‌ നടന്ന ഇന്ത്യ ഓപ്പണ്‍ ബോക്‌സിങ്‌ ചാമ്പ്യന്‍ഷിപ്പിലും മേരി പൊന്നണിഞ്ഞിരുന്നു.



from mangalam.com https://ift.tt/2LLfZSP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages