അമ്പലവയല്‍ ആക്രമണം: നടന്നത് സദാചാര ഗുണ്ടായിസമെന്ന് പോലീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, July 25, 2019

അമ്പലവയല്‍ ആക്രമണം: നടന്നത് സദാചാര ഗുണ്ടായിസമെന്ന് പോലീസ്

മാനന്തവാടി: വയനാട്ടില്‍ നടുറോഡില്‍ വച്ച് തമിഴ് യുവാവിനും യുവതിക്കും നേരെയുണ്ടായത് സദാചാര ഗുണ്ടായിസമെന്ന് പോലീസ്. അക്രമണത്തിന് ഇരയായ യുവതിയുമായി പോലീസ് ഫോണില്‍ ബന്ധപ്പെട്ടിരുന്നു. അക്രമിയായ സജീവാനന്ദന്‍ യുവതിയും യുവാവും താമസിച്ചിരുന്ന ഹോട്ടലില്‍ എത്തിയിരുന്നതായും അവിടെ വച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പോലീസ് പറഞ്ഞു.

യുവതി കോയമ്പത്തൂര്‍ സ്വദേശിനിയാണ് ഇവര്‍ക്കൊപ്പമുണ്ടായിരുന്നത് ഊട്ടി സ്വദേശിയായ സുഹൃത്താണെന്നും യുവതി പോലീസിനോട് പറഞ്ഞു. അതേസമയം, ഇയാളെ കണ്ടെത്താനായില്ല. ഇന്ന് പോലീസ് കോയമ്പത്തൂരിലെത്തി യുവതിയുടെ മൊഴിയെടുക്കും. പ്രതി സജീവാനന്ദിന് വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കുമെന്നും പോലീസ് അറിയിച്ചു.

നേരത്തെ, യുവതിയും യുവാവും താമസിച്ചിരുന്ന ലോഡ്ജിലെ മുറിയില്‍ സജീവാനന്ദ് അതിക്രമിച്ചു കയറി അപമര്യാദയായി പെരുമാറി. എതിര്‍ത്തതോടെ സജീവാന്ദ് ബഹളമുണ്ടാക്കുകയും ഇവരെ പുറത്താക്കണമെന്ന് ലോഡ്ജ് ജീവനക്കാരോട് ആവശ്യപ്പെടുകയും ചെയ്തു. പ്രശ്നമുണ്ടാകുമെന്ന് കരുതി ലോഡ്ജ് ജീവനക്കാര്‍ ഇരുവരെയും പുറത്താക്കി. തുടര്‍ന്ന് ലോഡ്ജില്‍ നിന്ന് ഇറങ്ങിയ ഇവരെ പിന്തുടര്‍ന്ന് എത്തിയ സജീവാനന്ദന്‍ അക്രമിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ മൊഴി.

കഴിഞ്ഞ ദിവസമാണ് തമിഴ് സംസാരിക്കുന്ന യുവതിയേയും യുവാവിനേയും നടുറോട്ടില്‍ വച്ച് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഓട്ടോ ഡ്രൈവറുമായ സജീവാനന്ദാണ് ആക്രമണം നടത്തിയത്.

പ്രതിയായ സജീവാനന്ദന്‍ സുഹൃത്തുക്കളുടെ സഹായത്തോടെ കര്‍ണാടകത്തില്‍ എത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇയാളുടെ ഫോണ്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.



from mangalam.com https://ift.tt/2M9zEvg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages