തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് സംഘർഷത്തിൽ എസ്.എഫ്.ഐ പ്രവർത്തകൻ കസ്റ്റഡിയിൽ. നേമം സ്വദേശി ഇജാബിനെയാണ് കന്റോൺമെന്റ് പോലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ പ്രധാന പ്രതികൾക്ക് പുറമെ പ്രതിചേർക്കപ്പെട്ട കണ്ടാലറിയാവുന്ന 30 പേരിൽ ഒരാളാണ് ഇജാബ്. ഇയാൾ എസ്എഫ്ഐ യൂണിവേഴ്സിറ്റി കോളേജ് യൂണിറ്റ് കമ്മിറ്റി അംഗമായിരുന്നു. ശനിയാഴ്ച രാത്രിയോടെയാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം അഖിലിനെ കുത്തിയ ശിവരഞ്ജിത് അടക്കമുള്ള പ്രധാനപ്രതികളെ കണ്ടെത്താൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. സംഭവം നടന്നിട്ട് രണ്ടുദിവസംകഴിഞ്ഞിട്ടും പ്രധാനപ്രതികളെ പിടികൂടാൻ സാധിക്കാത്തതിൽ പോലീസിന് മേൽ സമ്മർദ്ദമുണ്ടെന്നാണ് വിവരം. കസ്റ്റഡിയിലുള്ള ഇജാബിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും. ഇയാളെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. അഖിലിന് കുത്തേറ്റതിനെത്തുടർന്ന് സംഘർഷത്തിൽ ഉൾപ്പെട്ട എസ്എഫ്ഐ പ്രവർത്തകർ സ്ഥലത്തുനിന്ന് ഒളിവിൽ പോയിരിക്കുകയാണെന്നാണ് പോലീസ് പറയുന്നത്. പ്രധാനപ്രതികൾ ഒളിവലാണെന്നും അഖിലിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തുമെന്നും പോലീസ് പറയുന്നു. Content Highlights:University collage conflict, one sfi activist in police custody
from mathrubhumi.latestnews.rssfeed https://ift.tt/2lbfsgW
via
IFTTT
No comments:
Post a Comment