വാഷിങ്ടൺ: കേംബ്രിജ് അനലിറ്റിക്ക വിവരച്ചോർച്ച വിവാദത്തിൽ പ്രമുഖ സാമൂഹികമാധ്യമമായ ഫെയ്സ്ബുക്ക് വൻതുക പിഴയൊടുക്കേണ്ടിവരുമെന്ന് റിപ്പോർട്ട്. ഫെയ്സ്ബുക്കിന് 500 കോടി ഡോളർ (34,200 കോടി രൂപ) പിഴയിടാൻ യു.എസ്. ഫെഡറൽ ട്രേഡ് കമ്മിഷൻ (എഫ്.ടി.സി.) അനുമതി നൽകിയതായി യു.എസ്. മാധ്യമമായ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ലണ്ടൻ ആസ്ഥാനമായ ഡേറ്റ അനലൈസിങ് സ്ഥാപനം കേംബ്രിജ് അനലിറ്റിക്ക ഫെയ്സ്ബുക്കിൽനിന്ന് വിവരങ്ങൾ ചോർത്തിയ കേസിലാണ് നടപടി. കേസിൽ ഫെയ്സ്ബുക്കിനെതിരേ 2018 മാർച്ചിൽ എഫ്.ടി.സി. അന്വേഷണമാരംഭിച്ചിരുന്നു. ഉപയോക്താക്കളുടെ വിവരങ്ങൾ മൂന്നാംകക്ഷികളുമായി പങ്കുവെക്കുന്നത് ഉപയോക്താക്കളുടെ സമ്മതപ്രകാരം മാത്രമായിരിക്കണമെന്ന 2011-ലെ കരാർ ഫെയ്സ്ബുക്ക് ലംഘിച്ചിട്ടുണ്ടോയെന്ന കാര്യമാണ് പ്രധാനമായും അന്വേഷണവിധേയമാക്കിയത്. ഫെയ്സ്ബുക്കിന് പിഴയേർപ്പെടുത്താനുള്ള തീരുമാനം രണ്ടിനെതിരേ മൂന്ന് വോട്ടുകൾക്കാണ് എഫ്.ടി.സി. അംഗീകരിച്ചത്. നീതിന്യായ മന്ത്രാലയത്തിന്റെ സിവിൽവിഭാഗംകൂടി അംഗീകരിച്ചാൽ ശിക്ഷ നടപ്പാകും. മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചാൽ ഫെയ്സ്ബുക്കിന് ലഭിക്കുന്ന ഏറ്റവും വലിയ പിഴശിക്ഷയാകുമിത്. അതേസമയം, വാർത്തയോട് ഫെയ്സ്ബുക്കോ എഫ്.ടി.സി.യോ പ്രതികരിച്ചിട്ടില്ല. ഒക്ടോബറിൽ ബ്രിട്ടൻ ഫെയ്സ്ബുക്കിന് 4.72 കോടി രൂപ പിഴ വിധിച്ചിരുന്നു. വിവാദമിങ്ങനെ ബ്രിട്ടീഷ് ഡേറ്റാ അനലൈസിങ് കമ്പനിയായ കേംബ്രിജ് അനലിറ്റിക്ക 8.7 കോടിയിലേറെ ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങൾ ചോർത്തി. 2014-ൽ ബ്രിട്ടീഷ് വിദ്യാഭ്യാസ വിദഗ്ധനായ അലക്സാൻഡർ കോഗൻ നിർമിച്ച ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തവരുടെ വിവരങ്ങളാണ് ചോർന്നത്. ഫെയ്സ്ബുക്ക് നയങ്ങൾ ലംഘിച്ച് കോഗൻ ഈ വിവരങ്ങൾ പിന്നീട് കേംബ്രിജ് അനലിറ്റിക്കയ്ക്ക് കൈമാറി. Content Highlights:Cambridge analytica scandal, Facebook
from mathrubhumi.latestnews.rssfeed https://ift.tt/2Jzc21m
via
IFTTT
No comments:
Post a Comment