മോസ്കോ: റഷ്യയുടെ തന്ത്രപ്രധാനമായ ബഹിരാകാശദൗത്യങ്ങളിലൊന്നിന് ശനിയാഴ്ച തുടക്കമായി. കസാഖ്സ്താനിലെ ബയ്ക്കനൂറിൽനിന്ന് ശക്തിയേറിയ എക്സ്റേ ദൂരദർശിനി സ്പെക്ടർ-ആർ.ജി. വിജയകരമായി വിക്ഷേപിച്ചു. പ്രപഞ്ചത്തിന്റെ രഹസ്യങ്ങൾ കൂടുതൽ മനസ്സിലാക്കുന്നതിനു സ്പെക്ടർ-ആർ.ജി. സഹായിക്കുമെന്ന് ഗവേഷകർ പറഞ്ഞു. ജർമനിയുമായി ചേർന്ന് റഷ്യ വികസിപ്പിച്ചെടുത്ത സ്പെക്ടർ-ആർ.ജി. 'റഷ്യൻ ഹബ്ബിൾ' എന്നാണ് അറിയപ്പെടുന്നത്. പ്രപഞ്ചവ്യാപനം വേഗത്തിലാകുന്നതിനെക്കുറിച്ച് ഏറ്റവും പുതിയ വിവരങ്ങൾ ഇത് കൈമാറുമെന്നും പ്രതീക്ഷിക്കുന്നു. തമോഗർത്തം അടക്കമുള്ള പ്രപഞ്ചത്തിലെ എക്സ്റേ സ്രോതസ്സുകളെ തിരിച്ചറിയുകയാണ് പ്രധാനദൗത്യം. ദൗത്യം പൂർത്തിയാകുമ്പോഴേക്കും ഭീമൻമാരായ 30 ലക്ഷം തമോഗർത്തങ്ങളെ സ്പെക്ടർ-ആർ.ജി. കണ്ടെത്തുമെന്നും ഗവേഷകർ കരുതുന്നു. പ്രോട്ടോൺ റോക്കറ്റിലാണ് ഈ ദൂരദർശിനി വിക്ഷേപിച്ചത്. ഏതാനും ആഴ്ചകൾക്കുള്ളിൽ വിവരങ്ങൾ ഭൂമിയിലേക്ക് അയച്ചുതുടങ്ങും. ഭൂമിയിൽനിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലാഗ്റേഞ്ച് പോയിന്റ് 2 എന്ന നിരീക്ഷണസ്ഥാനത്തുകൂടെയായിരിക്കും ആദ്യം ഇത് യാത്രചെയ്യുക. Content Highlights:Spektr RG, Russia
from mathrubhumi.latestnews.rssfeed https://ift.tt/30xwa9G
via
IFTTT
No comments:
Post a Comment