ആശംസയുമായി വി.എസ്‌; മധുരം കഴിപ്പിച്ച്‌ ഗൗരിയമ്മ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, July 6, 2019

ആശംസയുമായി വി.എസ്‌; മധുരം കഴിപ്പിച്ച്‌ ഗൗരിയമ്മ

ആലപ്പുഴ : വിപ്ലവനായകനും നായികയും വര്‍ഷങ്ങള്‍ക്കിപ്പുറം കണ്ടുമുട്ടി. ജെ.എസ്‌.എസ്‌. ജനറല്‍ സെക്രട്ടറി കെ.ആര്‍. ഗൗരിയമ്മയ്‌ക്കു പിറന്നാള്‍ ആശംസനേരാന്‍ ഭരണ പരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്‌. അച്യുതാനന്ദന്‍ ചാത്തനാട്ടെ വസതിയിലെത്തി. ഗൗരിയമ്മയുടെ ജന്മശതാബ്‌ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ വാര്‍ധക്യസഹജമായ അസുഖങ്ങള്‍ കാരണം വി.എസിനു സാധിച്ചിരുന്നില്ല. അതുകൊണ്ടാണ്‌ മകന്‍ അരുണ്‍കുമാറിനോടൊപ്പം ഇന്നലെ വൈകിട്ട്‌ 4.25 ന്‌ ചാത്തനാട്ടെ വസതിയിലെത്തിയത്‌.
ഗൗരിയമ്മ ഇരുവരെയും സ്വീകരിച്ചിരുത്തി. 15 മിനിറ്റോളം സംസാരിച്ചു. പഴയ ഓര്‍മകള്‍ പങ്കുവച്ചു. താന്‍ പ്രതിപക്ഷനേതാവായിരിക്കുമ്പോഴാണ്‌ ഗൗരിയമ്മെയ ഇതിനു മുമ്പു കണ്ടതെന്നു വി.എസ്‌. ഓര്‍ത്തെടുത്തു. അരുണ്‍ ഇപ്പോള്‍ കവടിയാറിലാണ്‌ താമസമെന്നു പറഞ്ഞപ്പോള്‍ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഗൗരിയമ്മ അവിടെ താമസിച്ച കാര്യങ്ങള്‍ വിശദീകരിച്ചു. തുടര്‍ന്ന്‌ ഗൗരിയമ്മ വി.എസിനു മധുരം നല്‍കി. മധുരം കഴിക്കാന്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നു പറഞ്ഞപ്പോള്‍ നിര്‍ബന്ധിച്ചു കഴിപ്പിച്ചു. ഗൗരിയമ്മയെ കണ്ടതില്‍ അതിയായ സന്തോഷമുണ്ടെന്നു വി.എസ്‌. മാധ്യമപ്രവര്‍ത്തകരോടു പ്രതികരിച്ചു.



from mangalam.com https://ift.tt/2Nxb5KP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages