ഒടുവില്‍, ആന്തൂരിലെ കണ്‍വന്‍ഷന്‍ സെന്ററിന്‌ അനുമതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, July 6, 2019

ഒടുവില്‍, ആന്തൂരിലെ കണ്‍വന്‍ഷന്‍ സെന്ററിന്‌ അനുമതി

തിരുവനന്തപുരം/കണ്ണൂര്‍ : ജീവനൊടുക്കിയ പ്രവാസി വ്യവസായി സാജന്റെ കണ്‍വന്‍ഷന്‍ സെന്റര്‍ അനുമതിക്കായുള്ള ചുവപ്പുനാടക്കുരുക്ക്‌ നീങ്ങുന്നു. ചട്ടലംഘനങ്ങള്‍ പരിഹരിച്ചെങ്കില്‍ അനുമതി നല്‍കണമെന്നു തദ്ദേശഭരണ വകുപ്പ്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി, ആന്തൂര്‍ നഗരസഭാ സെക്രട്ടറിക്ക്‌ നിര്‍ദ്ദേശം നല്‍കി.
ആന്തൂര്‍ നഗരസഭയില്‍ പണികഴിപ്പിച്ചിട്ടുള്ള പാര്‍ത്ഥാ കണ്‍വന്‍ഷന്‍ സെന്ററിന്‌ "ഒക്യുപ്പന്‍സി സര്‍ട്ടിഫിക്കറ്റ്‌" അനുവദിക്കുന്നത്‌ സംബന്ധിച്ച്‌ ചീഫ്‌ ടൗണ്‍ പ്ലാനര്‍ (വിജിലന്‍സ്‌) നല്‍കിയ ശിപാര്‍ശ കഴിഞ്ഞ ദിവസം തദ്ദേശഭരണ വകുപ്പ്‌ അംഗീകരിച്ചിരുന്നു. ചട്ടലംഘനങ്ങള്‍ അടിയന്തരമായി പരിഹരിക്കാന്‍ അപേക്ഷനു നിര്‍ദേശം നല്‍കണമെന്നു ഉത്തരവില്‍ നിര്‍ദേശിക്കുന്നു.
സെക്രട്ടറി സ്‌ഥലം സന്ദര്‍ശിച്ച്‌ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണം. ചട്ടലംഘനം പരിഹരിച്ച്‌ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കുമ്പോള്‍ "ഒക്യുപ്പന്‍സി സര്‍ട്ടിഫിക്കറ്റ്‌" നല്‍കാമെന്നും ഉത്തരവില്‍ വ്യക്‌തമാക്കുന്നു. കണ്‍വന്‍ഷന്‍ സെന്ററിന്‌ അനുമതി നല്‍കാത്തത്‌ നഗരസഭാ അധ്യക്ഷ പി.കെ. ശ്യാമളയാണെന്നായിരുന്നു സാജന്റെ കുടുംബത്തിന്റെ ആരോപണം. സംഭവത്തെ തുടര്‍ന്നു നഗരസഭാ സെക്രട്ടറി ഉള്‍പ്പെടെ നാലു പേരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു.



from mangalam.com https://ift.tt/329KEyp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages