ഇക്കുറി ഇന്ത്യയുടെ ക്രിക്കറ്റ് ലോകകപ്പ് മോഹങ്ങള്‍ അവസാനിച്ചിരിക്കുകയാണ്. സെമി ഫൈനലില്‍ ന്യൂസീലാന്‍ഡിനോട് 18 റണ്‍സിന്റെ തോല്‍വി വഴങ്ങിയതോടെ ഇന്ത്യ പുറത്തായി. ഇന്ത്യയുടെ തോല്‍വിയുടെ കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സിപിഎം നേതാവ് എംബി രാജേഷ്. സെമിഫൈനലിലെ തോല്‍വി ഏതൊരു ശരാശരി ക്രിക്കറ്റ് പ്രേമിയുടെ മനസ്സിലും ചില ചോദ്യങ്ങള്‍ ഉയര്‍ത്താതിരിക്കില്ല എന്ന് പറഞ്ഞുകൊണ്ടാണ് തോല്‍വിയുടെ എട്ട് കാരണങ്ങള്‍ അദ്ദേഹം കുറിച്ചിരിക്കുന്നത്.
എംബി രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;
സെമിഫൈനലിലെ തോല്‍വി ഏതൊരു ശരാശരി ക്രിക്കറ്റ് പ്രേമിയുടെ മനസ്സിലും ചില ചോദ്യങ്ങള്‍ ഉയര്‍ത്താതിരിക്കില്ല.
1.നിര്‍ണായകമായ മല്‍സരത്തില്‍ വെറും അഞ്ച് ബൗളര്‍മാരെ മാത്രം വെച്ച് കളിച്ചത്
2 അത്യുജ്ജലമായ ഫോമില്‍ ബൗള്‍ ചെയ്തിരുന്ന മുഹമ്മദ് ഷമിയെ സെമിഫൈനലില്‍ പുറത്തിരുത്തിയത്
3. കൂടുതല്‍ റണ്‍ വഴങ്ങിയ ചെഹലിനെ ഈ സുപ്രധാന മല്‍സരത്തില്‍ കളിപ്പിച്ചത്
4.നിര്‍ണായകമായ മല്‍സരത്തില്‍ ഈ ലോകകപ്പില്‍ ഇതുവരെ കളിക്കാതിരുന്ന ദിനേഷ് കാര്‍ത്തിക്കിനെ പരീക്ഷിച്ചത്
5. രവീന്ദ്ര ജഡേജക്ക് ഇതുവരെ അവസരം നല്‍കാതിരുന്നത്
6.ബൗളര്‍മാര്‍ അഞ്ച് മാത്രം, എന്നാല്‍ ഒരേ സമയം മുന്ന് വിക്കറ്റ് കീപ്പര്‍മാരെ കളിപ്പിച്ചതിന്റെ യുക്തി
7. പിച്ചിന്റെ സ്വഭാവം ശരിയായി മനസ്സിലാക്കാന്‍ രണ്ടു ദിവസത്തെ സാവകാശം കിട്ടിയിട്ടും ആദ്യത്തെ പത്തോ വര്‍ അതിജീവിക്കാനുള്ള ക്ഷമ ഇന്ത്യന്‍ ടോപ് ഓര്‍ഡറിന് ഇല്ലാതെ പോയത്
8. സര്‍വ്വോപരി ,ശക്തമായ വെല്ലുവിളി നേരിട്ട രണ്ട് ടീമുകള്‍ക്കെതിരെയും - ഇംഗ്ലണ്ടും ന്യൂസിലാന്റും- പരാജയപ്പെട്ട വിഖ്യാതമായ ഇന്ത്യന്‍ ടീമിന്റെ ദൗര്‍ബല്യം.
from mangalam.com https://ift.tt/2G7sxPZ
via IFTTT
No comments:
Post a Comment