സി.പി.എം. ഭരണം കയ്യാളുന്ന പൊതുമേഖലാ സ്ഥാപനങ്ങളില്‍ സമരം 40 ാം ദിവസം ; തൊഴിലാളികള്‍ക്ക് വേണ്ടി കൊടിപൊക്കി സിഐടിയു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, July 10, 2019

സി.പി.എം. ഭരണം കയ്യാളുന്ന പൊതുമേഖലാ സ്ഥാപനങ്ങളില്‍ സമരം 40 ാം ദിവസം ; തൊഴിലാളികള്‍ക്ക് വേണ്ടി കൊടിപൊക്കി സിഐടിയു

കൊച്ചി : സി.പി.എം. ഭരണം കയ്യാളുന്ന പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കുവേണ്ടി മുറവിളികൂട്ടാന്‍ ഇടതു സംഘടനകള്‍ മുന്നില്‍. പ്രശ്‌നങ്ങള്‍ക്കു തീര്‍പ്പുണ്ടാക്കാതെ സമരത്തിനു വഴിമരുന്നിട്ട് സര്‍ക്കാരും. 40 ദിവസം പിന്നിട്ട കൊച്ചിയിലെ കണ്‍സ്യൂമര്‍ ഫെഡ് തൊഴിലാളികളുടെ സമരത്തിന് സി.ഐ.ടി.യുവാണ് ചുക്കാന്‍ പിടിക്കുന്നത്. സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രശ്‌നത്തില്‍ ഇടപെടിട്ടും ഫലമുണ്ടായില്ല.

മുഖ്യമന്ത്രിയും ഇക്കാര്യത്തില്‍ മൗനം പുലര്‍ത്തുകയാണ്. പുറത്തു നിര്‍ത്തിയ ദിവസവേതനക്കാരെ തിരിച്ചെടുക്കണമെന്നതാണ് കണ്‍സ്യൂമര്‍ ഫെഡിലെ ജീവനക്കാരുടെ പ്രധാന ആവശ്യം. എറണാകുളത്തെ ഹെഡ് ഓഫീസിനു മുന്നില്‍ കുടില്‍കെട്ടി സമരം ചെയ്യുകയാണ് സി.ഐ.ടി.യു. സി.പി.എം. നേതൃത്വം നല്‍കുന്ന ഭരണസമിതിയാണ് കണ്‍സ്യൂമര്‍ ഫെഡ് ഭരിക്കുന്നത്.

ചെയര്‍മാന്‍ എം. മെഹബൂബ് പാര്‍ട്ടിയുടെ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും ഔദ്യോഗിക പക്ഷക്കാരനുമാണ്. എറണാകുളം ജില്ലാ കമ്മിറ്റിയംഗമായ പി.എം. ഇസ്മയിലാണ് െവെസ് ചെയര്‍മാന്‍. സി.ഐ.ടി.യു. ഇടപെട്ട് പലവട്ടം ചര്‍ച്ച നടത്തിയിട്ടും മാനേജ്‌മെന്റ് ആവശ്യങ്ങളോട് വഴങ്ങുന്നില്ല. സി.ഐ.ടി.യു. സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ മുന്‍െകെയെടുത്ത് സമരം ശക്തിപ്പെടുത്താനാണ് ഇപ്പോഴത്തെ തീരുമാനം. സി.ഐ.ടി.യു. അഖിലേന്ത്യാ സെക്രട്ടറി പി. നന്ദകുമാര്‍ ഉള്‍പ്പെടെയുള്ളവരെ സമരമുഖത്ത് അണിനിരത്തും.

ഭരണമുന്നണിയിലെ തൊഴിലാളി സംഘടനയായ എ.ഐ.ടി.യു.സി. െവെദ്യുതി ബോര്‍ഡില്‍ നടക്കുന്ന മറ്റൊരു സമരത്തിന് നേതൃത്വം കൊടുക്കുന്നു. ബോര്‍ഡിലെ തൊഴിലാളികളുടെ ഓണ്‍െലെന്‍ പ്രമോഷന്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന സമരത്തെ സി.ഐ.ടി.യുവും പിന്തുണയ്ക്കുന്നുണ്ട്. സമരം സര്‍ക്കാരിനെതിരേയല്ലെന്നും കെ.എസ്.ഇ.ബി. മാനേജ്‌മെന്റിനെതിരേയാണെന്നുമാണ് സമരത്തെ ന്യായീകരിച്ചു സി.ഐ.ടി.യു. പറയുന്നത്. കെ.എസ്.ഇ.ബിയില്‍ ഭരണം നിയന്ത്രിക്കുന്നത് സി.പി.എം. നിയന്ത്രണത്തിലുള്ള ഉദ്യോഗസ്ഥരാണ്. എ.ഐ.ടി.യു.സിയുടെ കീഴിലുള്ള കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ഒരു പടി മുന്നില്‍ക്കയറി ഈ സമരത്തെ െഹെജാക്ക് ചെയ്തിരിക്കുകയാണ്.

ഇതിനിടെ, വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ)യില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഉന്നത തസ്തികയില്‍ ജോലി നിഷേധിക്കുന്നുവെന്നാരോപിച്ച് സി.പി.എം. എം.പിയായ കെ. സോമപ്രസാദ് രംഗത്തെത്തിയത് ശ്രദ്ധേയമായി. നിയമനങ്ങളില്‍ പട്ടികജാതി വിഭാഗത്തെ തഴയുന്നുവെന്ന് ആരോപിച്ച് െഹെക്കോടതിയില്‍ നിയമപോരാട്ടം നടത്തുകയാണ് സോമപ്രസാദിന്റെ നേതൃത്വത്തിലുള്ള എസ്.സി. വെല്‍ഫെയര്‍ കമ്മിറ്റി. ജി.സി.ഡി.എയുടെ ഭരണനേതൃത്വത്തിലുള്ളതും സി.പി.എമ്മാണ്. എറണാകുളം ജില്ലാകമ്മിറ്റി അംഗം വി. സലിം ആണ് ജി.സി.ഡി.എ. ചെയര്‍മാന്‍.



from mangalam.com https://ift.tt/2xHLogc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages