ന്യൂഡൽഹി: രാഹുൽ ഗാന്ധി സ്ഥാനമൊഴിഞ്ഞതോടെ പുതിയ അധ്യക്ഷനെ കണ്ടെത്താൻ കോൺഗ്രസിൽ അനൗപചാരിക ചർച്ചകൾ സജീവമായി. ദളിത്നേതാക്കളിൽനിന്നോ, വനിതാ നേതാക്കളിൽനിന്നോ ജനങ്ങളെ ആകർഷിക്കാൻ കഴിയുന്ന യുവനേതാക്കളിൽനിന്നോ ആവണം പുതിയ അധ്യക്ഷനെന്നാണു പൊതുവികാരം. ഹിന്ദി നന്നായി അറിയണമെന്നതാണു മറ്റൊരു യോഗ്യത. ദളിത്നേതാക്കളിൽ മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി സുശീൽ കുമാർ ഷിൻഡെ, കഴിഞ്ഞ ലോക്സഭയിൽ കോൺഗ്രസിന്റെ കക്ഷിനേതാവായിരുന്ന മല്ലികാർജുൻ ഖാർഗെ എന്നിവർക്കാണിപ്പാൾ മുൻതൂക്കം. ഷിൻഡെയ്ക്ക് 77 വയസ്സും ഖാർഗെയ്ക്ക് 76 വയസ്സുമുണ്ട്. ജനസംഖ്യയുടെ പകുതിയിലധികവും യുവാക്കളായ രാജ്യത്തു കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ ചെറുപ്പവും ചുറുചുറുക്കുമുള്ള ഒരാൾ അധ്യക്ഷനായേ മതിയാകൂവെന്ന അഭിപ്രായവും ശക്തമാണ്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് ഇക്കാര്യം പരസ്യമായി പറയുകയും ചെയ്തു. ഒരുകാലത്ത് കോൺഗ്രസിന്റെ വോട്ടുബാങ്കായിരുന്ന ദളിത്-ഒ.ബി.സി. വിഭാഗങ്ങളെ ആകർഷിക്കാനും പാർട്ടിയെ ശക്തിപ്പെടുത്താനും പിന്നാക്കവിഭാഗത്തിൽപ്പെട്ടവരെ അധ്യക്ഷനാക്കണമെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. ദളിതർക്കെതിരേ അക്രമം ഏറെ നടക്കുന്ന വടക്കേ ഇന്ത്യയിൽ ഇതുവഴി പാർട്ടിക്കു നഷ്ടപ്പെട്ട അടിത്തറ വീണ്ടെടുക്കാമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. 33 ശതമാനം സ്ത്രീസംവരണം നടപ്പാക്കാൻ ബി.ജെ.പി. തയ്യാറാകാത്ത സാഹചര്യത്തിൽ വനിതയെ അധ്യക്ഷയാക്കിയാൽ അതു ഗുണകരമാവുമെന്ന നിർദേശവും ഉയർന്നു. മുൻ ലോക്സഭാ സ്പീക്കർ മീരാകുമാറിന്റെ പേരാണു സ്ത്രീ പ്രതിനിധിയായുള്ളത്. യുവാക്കളായി 48-കാരനായ ജ്യോതിരാദിത്യ സിന്ധ്യയും 41-കാരനായ സച്ചിൻ പൈലറ്റും. ഹിന്ദിമേഖലയിൽ വലിയ ക്ഷീണം പറ്റിയതിനാൽ വടക്കേ ഇന്ത്യയിൽ നിന്നുതന്നെയൊരാളെ നിയമിക്കണമെന്നത് ഇപ്പോൾ പരിഗണനയിലില്ല. ഹിന്ദി നന്നായി അറിഞ്ഞാൽ മതി. കേരളം, തമിഴ്നാട്, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നാരും ഇപ്പോൾ പരിഗണനയിലില്ല. തീരുമാനം ഏറെ വൈകില്ലെന്നും ഏതാനും ദിവസങ്ങൾക്കകം അധ്യക്ഷനെ നിശ്ചയിച്ചു പ്രവർത്തകസമിതി ചേരുമെന്നും ഹൈക്കമാൻഡ് വൃത്തങ്ങൾ വ്യക്തമാക്കി. content highlights: dalith,woman,young leaders are under consideration for congress president post
from mathrubhumi.latestnews.rssfeed https://ift.tt/2JsXKy3
via
IFTTT
No comments:
Post a Comment