കണ്ണൂർ: ബാങ്കിൽനിന്ന് 'മാനേജർ' വിളിച്ച് അക്കൗണ്ട് നമ്പറും യൂസർനെയിമും പാസ്വേഡും ആവശ്യപ്പെട്ടപ്പോൾ എല്ലാം ഒരുമടിയുംകൂടാതെ നൽകിയ സ്ത്രീക്ക് നഷ്ടപ്പെട്ടത് ഒൻപതുലക്ഷം. പള്ളിക്കുന്ന് സ്വദേശിയായ അധ്യാപികയുടെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു. ജൂൺ 26-ന് പരാതിക്കാരിയുടെ മൊബൈലിലേക്ക് എസ്.ബി.ഐ.യുടെ മാനേജരാണെന്നു പരിചയപ്പെടുത്തി കോൾ വന്നു. പ്ലാറ്റിനം കാർഡ് അനുവദിച്ചിട്ടുണ്ടെന്നും യൂസർനെയിമും എ.ടി.എം. കാർഡ് നമ്പറും പാസ്വേഡും വേണമെന്ന് പറഞ്ഞപ്പോൾ, യുവതി സംശയമൊന്നും കൂടാതെ നൽകുകയായിരുന്നു. പിന്നീടാണ്, തൊട്ടടുത്ത ദിവസങ്ങളിലായി അക്കൗണ്ടിൽനിന്ന് ഒൻപതു ലക്ഷം രൂപ നഷ്ടപ്പെട്ടതായി മനസ്സിലായത്. ഉടൻ എസ്.പി.ക്ക് പരാതി നൽകുകയായിരുന്നു. content highlights:bank fraud kannur
from mathrubhumi.latestnews.rssfeed https://ift.tt/32fYzTp
via
IFTTT
No comments:
Post a Comment