തിരുവനന്തപുരം: വൈദ്യുതിനിരക്ക് കൂട്ടിയതിനൊപ്പം വൈദ്യുതിബോർഡിന്റെ കാര്യക്ഷമതകൂട്ടാൻ നിർദേശിച്ചതായി റെഗുലേറ്ററി കമ്മിഷൻ ചെയർമാൻ പ്രേമൻ ദിൻരാജ് പറഞ്ഞു. ബോർഡിന് സ്വകാര്യമേഖലയിൽനിന്നും സർക്കാരിൽനിന്നും കിട്ടേണ്ട 2000 കോടി രൂപ എത്രയുംവേഗം പിരിച്ചെടുക്കണമെന്ന് കമ്മിഷൻ നിർദേശിച്ചു. കുടിശ്ശിക പലതും നിയമക്കുരുക്കിലായതിനാൽ പിരിച്ചെടുക്കാൻ സമയപരിധി നിശ്ചയിക്കാനാവില്ല. ഒറ്റത്തവണ തീർപ്പാക്കലിലൂടെ എത്രയുംവേഗം ഈടാക്കണം. വൈദ്യുതിനിരക്ക് നിർണയിക്കുമ്പോൾ കുടിശ്ശിക ബോർഡിന്റെ നഷ്ടമായി കണക്കാക്കില്ല. ഇത് വരുമാനമെന്നനിലയിലാണ് കണക്കാക്കുന്നത്. കുടിശ്ശിക പിരിച്ചില്ലെങ്കിൽ നഷ്ടം ബോർഡിനാണ്. ഈബാധ്യത ഉപഭോക്താവിൽ ചുമത്തില്ലെന്നും കമ്മിഷൻ വ്യക്തമാക്കി. ബോർഡിലെ ജീവനക്കാരുടെ പുനർവിന്യാസം കോഴിക്കോട് ഐ.ഐ.എമ്മിന്റെ റിപ്പോർട്ട് അനുസരിച്ച് എത്രയുംവേഗം പൂർത്തിയാക്കണം. ജീവനക്കാരുടെ എണ്ണം കുറയ്ക്കണമെന്ന് നിർദേശിക്കുന്നില്ല. കേടായമീറ്ററുകൾ മാറ്റിവെയ്ക്കണം. കേടായമീറ്ററുകൾ രണ്ടരശതമാനത്തിൽ കൂടാൻ പാടില്ല. എന്നാൽ, പല സെക്ഷനുകളിലും ഇപ്പോൾ പത്തുശതമാനത്തിലേറെ മീറ്ററുകൾ കേടാണ്. ഇതു പരിഹരിക്കണം. കേന്ദ്രത്തിൽനിന്നുള്ള സഹായധനം പ്രയോജനപ്പെടുത്തി സ്മാർട്ട് മീറ്ററുകൾ ഏർപ്പെടുത്തണം. ബോർഡ് ജീവനക്കാർക്ക് പെൻഷൻനൽകാൻ രൂപവത്കരിച്ചിട്ടുള്ള മാസ്റ്റർട്രസ്റ്റ് പെൻഷൻഫണ്ട് യാഥാർഥ്യമാക്കണമെന്നും കമ്മിഷൻ നിർദേശിച്ചു. ഇത് എങ്ങനെ ലാഭകരമായി നടപ്പാക്കാമെന്ന് പഠിക്കാൻ കമ്മിഷനും തീരുമാനിച്ചിട്ടുണ്ട്. പുതിയ നിരക്കനുസരിച്ച് വരുമാനംകിട്ടുമ്പോൾ ബോർഡിന്റെ നഷ്ടം നാലുവർഷത്തിനുള്ളിൽ നികത്താനാവാനുമെന്ന് കമ്മിഷൻ വ്യക്തമാക്കി. content highlights:kseb
from mathrubhumi.latestnews.rssfeed https://ift.tt/2NGbTgy
via
IFTTT
No comments:
Post a Comment