ഹരിതയെന്ന് പേരിട്ടത് നടക്കാന്‍ പോകുന്ന സോളാര്‍ മോഡലിനെ അനുസ്മരിപ്പിച്ച്; ലക്ഷ്യം കള്ളപ്പണം വെളുപ്പിക്കല്‍, തട്ടിപ്പ് ആസൂത്രണം മലപ്പുറം കേന്ദ്രീകരിച്ച് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 5, 2019

ഹരിതയെന്ന് പേരിട്ടത് നടക്കാന്‍ പോകുന്ന സോളാര്‍ മോഡലിനെ അനുസ്മരിപ്പിച്ച്; ലക്ഷ്യം കള്ളപ്പണം വെളുപ്പിക്കല്‍, തട്ടിപ്പ് ആസൂത്രണം മലപ്പുറം കേന്ദ്രീകരിച്ച്

നെടുങ്കണ്ടം: തട്ടിപ്പ് ഫിനാന്‍സ് സ്ഥാപനത്തിന് ഹരിതയെന്ന് പേരിട്ടത് നടക്കാന്‍ പോകുന്നത് സോളാര്‍ മോഡല്‍ തട്ടിപ്പായതിനാലെന്ന് മുന്‍ ജീവനക്കാര്‍. മലപ്പുറത്തെ മാതൃ സ്ഥാപനത്തിന്റെ പേര് സരിത ഫിനാന്‍സ് എന്നാണെന്നും തൂക്കുപാലത്ത് സ്ഥാപനം തുടങ്ങുമ്പോള്‍ പേര് ഹരിതയെന്നായിരിക്കണമെന്ന് നിര്‍ദേശിച്ചത് രാജ്കുമാറാണെന്നും വിവരം ലഭിച്ചു.

മലപ്പുറം കേന്ദ്രീകരിച്ചാണ് തട്ടിപ്പ് ആസൂത്രണം നടന്നതെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. ഫിനാന്‍സ് സ്ഥാപനത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. അഭിഭാഷകനായ നാസര്‍, പോലീസ് ഉദ്യോഗസ്ഥന്‍ ഷുക്കൂര്‍ എന്നിവരും കുമളിയിലുള്ള രാജു എന്നയാളുമാണ് തട്ടിപ്പിനു കളമൊരുക്കിയത്. രാജ്കുമാര്‍ പണം ഏല്‍പ്പിച്ചിരുന്നത് രാജുവിനെയാണെന്ന് ജീവനക്കാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. നാസറും ഷുക്കൂറുമാണ് സ്ഥാപനത്തിന്റെ ഉടമകളെന്നും രാജ്കുമാര്‍ പറഞ്ഞിരുന്നെങ്കിലും മറ്റാരും ഇവരെ കണ്ടിട്ടില്ല.

രാജ്കുമാര്‍ 25 ദിവസം മാത്രം ഉപയോഗിച്ച ആഡംബര വാഹനത്തില്‍ മൂലമറ്റം, ഏറ്റുമാനൂര്‍, എന്നിവിടങ്ങളിലെ ദേശസാല്‍ക്കൃത ബാങ്കുകളിലും ജില്ലാ സഹകരണ ബാങ്കിന്റെ കുട്ടിക്കാനം ബ്രാഞ്ചിലും പലതവണ പോയിരുന്നു. തൂക്കുപാലത്ത് ഓഫീസ് ആരംഭിക്കുന്നതിനു മാസങ്ങള്‍ക്കു മുമ്പുതന്നെ വനിതാ ഏജന്റുമാര്‍ വീടുകളിലെത്തി സ്ഥാപനത്തെയുംവായ്പകളെയും പറ്റി സംസാരിച്ചിരുന്നു. 1,000 രൂപ അടയ്ക്കുന്നയാള്‍ക്ക് ഒരുലക്ഷം രൂപ കുറഞ്ഞ പലിശനിരക്കില്‍ 36 മാസത്തെ കാലാവധിയില്‍ നല്‍കുമെന്നായിരുന്നു വാഗ്ദാനം.

ഇതിനായി അഞ്ചുപേരടങ്ങുന്ന സംഘങ്ങള്‍ രൂപീകരിക്കണം. പട്ടംകോളനി, നെടുങ്കണ്ടം തുടങ്ങിയ മേഖലകളില്‍ 300 ല്‍ അധികം സംഘങ്ങള്‍ വനിതാ ഏജന്റുമാര്‍ ഇപ്രകാരം രൂപീകരിച്ചിരുന്നു. ഓഫീസ് ആരംഭിച്ചശേഷവും അതിന് മുമ്പും പണം ആവശ്യമുള്ളവര്‍ സംഘമായും വ്യക്തികളായും പ്രോസസിങ് ഫീസായി 1000 മുതല്‍ 50,000 വരെ നിക്ഷേപിച്ചിരുന്നു. ഈ തുകയെല്ലാം മലപ്പുറത്തെത്തിച്ചതായും ആദ്യം ചുമതലയേറ്റെടുത്ത ജീവനക്കാരോട് ഒരാഴ്ച മലപ്പുറത്ത് ട്രെയിനിങിന് പോകണമെന്നും രാജ്കുമാര്‍ പറഞ്ഞിരുന്നു.

സരിത ഫിനാന്‍സ് എന്ന പേരില്‍ മലപ്പുറത്ത് ഹെഡ് ഓഫീസ് ഉണ്ടെന്നാണ് ജീവനക്കാരെ ധരിപ്പിച്ചിരുന്നത്. അതേസമയം പീരുമേട്ടിലെ ഉന്നത ജനപ്രതിനിധിയുമായി നാസറിനും ഷുക്കൂറിനും ബന്ധമുണ്ടെന്നും വ്യക്തമാകുന്നുണ്ട്. ഈ ജനപ്രതിനിധിയുമായി ബന്ധമുള്ളതിനാല്‍ തനിക്ക് ഭയമില്ലന്നു രാജ്കുമാര്‍ പലതവണ രണ്ടാം പ്രതി ശാലിനിയോട് പറഞ്ഞിട്ടുണ്ട്. കുമാറിന്റെ മരണത്തോടെ കേസില്‍ വഴിത്തിരിവാകേണ്ട പല നിര്‍ണായക തെളിവുകളും ലഭ്യമല്ലാതായത് അന്വേഷണ സംഘത്തെ കുഴക്കുന്നുണ്ട്.



from mangalam.com https://ift.tt/2JvHjBf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages