കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒന്നായിരുന്നു പശുവിന്റെ ഫുട്‌ബോള്‍ കളി. ലക്ഷക്കണക്കിന് ആ്ള്‍ക്കാരാണ് ഈ വീഡിയോ ഷെയര്‍ ചെയ്യുകയും ലൈക്ക് ചെയ്യുകയും ചെയ്തത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ പശുവിന്റെ ഫുട്‌ബോള്‍ കളി വന്‍ ഹിറ്റായി. എന്നാല്‍ ഈ പന്ത് കളിക്ക് പിന്നില്‍ വേദനിപ്പിക്കുന്ന ഒരു സംഭവമാണെന്നാണ് ഇപ്പോള്‍ പുറത്തെത്തുന്ന വിവരം. ഗോവന്‍ പത്രമായ ഒ ഹെറാള്‍ഡോയാണ് ഈ പന്തു കളിയെ കുറിച്ചുള്ള മറ്റൊരു റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവന്നത്.
സംഭവത്തെ കുറിച്ച് നാട്ടുകാര്‍ പറഞ്ഞതായി പത്രം റിപ്പോര്‍ട്ട് ചെയ്തതിങ്ങനെ;
വിഡിയോയിലെ പശു ദിവസങ്ങള്‍ക്ക് മുന്‍പ് പ്രസവിച്ചിരുന്നു. എന്നാല്‍ റോഡില്‍ വച്ച് വാഹനമിടിച്ച് ആ പശുക്കുട്ടി ചത്തു. മാര്‍ഡോല്‍ ക്ഷേത്രത്തിന് സമീപത്തായിരുന്നു ഈ അപകടം നടന്നത്. ഇതിന് ശേഷം അമ്മ പശു ഈ സ്ഥലത്ത് കറങ്ങി നടക്കുക പതിവാണ്. തന്റെ കുഞ്ഞാണെന്ന് കരുതിയാണ് പന്തിനെ അമ്മ പശു കാലിനടിയില്‍ ചേര്‍ത്തു നിര്‍ത്തിയത്. പന്തിന്റെ അടുത്തേക്ക് മറ്റുള്ളവര്‍ വരാനും അമ്മ പശു സമ്മതിച്ചിരുന്നില്ല. ഒടുവില്‍ യുവാക്കള്‍ പന്തു തട്ടുമ്പോള്‍ പശുവും പന്തിന് പിന്നാലെ പായുകയാണ്. ഇതെല്ലാം ചത്തുപോയ കുഞ്ഞാണ് ആ പന്ത് എന്ന് കരുതിയാവും എന്നാണ് നാട്ടുകാരുടെ പക്ഷം.
This is the funniest thing you will see today! pic.twitter.com/Kfz08Dka3Z— Harsha Bhogle (@bhogleharsha) July 1, 2019
from mangalam.com https://ift.tt/2S2k8lJ
via IFTTT
No comments:
Post a Comment