അസി. പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസില്‍ സ്ത്രീയുടെ ആത്മഹത്യശ്രമം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 5, 2019

അസി. പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസില്‍ സ്ത്രീയുടെ ആത്മഹത്യശ്രമം

ഇരിങ്ങാലക്കുട: വിചാരണയ്ക്കെത്തിയ സ്ത്രീ അസി. പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തൊട്ടിപ്പാൾ സ്വദേശിനിയായ നാൽപ്പത്തൊമ്പതുകാരിയാണ് കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. ഒരാൾ ഈ സ്ത്രീയെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിൽ മജിസ്ട്രേറ്റ് കോടതിയിൽ വിചാരണയ്ക്കെത്തിയതായിരുന്നു അവർ. അടുത്തുള്ള എ.പി.പി.യുടെ ഓഫീസിലെത്തി സംസാരിക്കുന്നതിനിടെ കൈയിൽ കരുതിയിരുന്ന ബ്ലേഡുകൊണ്ട് കൈത്തണ്ട മുറിക്കുകയായിരുന്നു. പോലീസ് ഇവരെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. അസി. പബ്ലിക് പ്രോസിക്യൂട്ടറുടെ പരാതിയിൽ ആത്മഹത്യശ്രമത്തിന് ഇരിങ്ങാലക്കുട പോലീസ് ഇവരുടെ പേരിൽ കേസെടുത്തിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/30jsQif
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages