അച്ഛന്‍ മൂന്ന് വയസുകാരനെ തോക്ക് ഉപയോഗിക്കാൻ പഠിപ്പിക്കുന്ന വീഡിയോ വൈറല്‍, പിന്നാലെ പോലീസ് കേസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, July 11, 2019

അച്ഛന്‍ മൂന്ന് വയസുകാരനെ തോക്ക് ഉപയോഗിക്കാൻ പഠിപ്പിക്കുന്ന വീഡിയോ വൈറല്‍, പിന്നാലെ പോലീസ് കേസ്

താനെ: മൂന്ന് വയസുകാരനായ മകനെ തോക്ക് ഉപയോഗിക്കാൻ പഠിപ്പിക്കുന്ന അച്ഛന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെ സംഭവത്തിൽ പോലീസ് കേസെടുത്തു.തിത്വാല സ്വദേശിയായ പിതാവ് മകനെ തോക്ക് ഉപയോഗിക്കാൻ പഠിപ്പിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു. മൂന്ന് വയസുകാരനായ മകന് തോക്കിൽ എങ്ങനെ ബുള്ളറ്റുകൾ ഇടണമെന്നും എങ്ങനെ പിടിക്കണമെന്നതുമടക്കമുള്ള കാര്യങ്ങൾ പറഞ്ഞുകൊടുക്കുന്ന വീഡിയോആണ്പ്രചരിച്ചത്.ബന്ധുവായ ആളുടെ ലൈസൻസുള്ള തോക്കാണ് വീട്ടിൽ മകനെ പഠിപ്പിക്കാനായി ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. തിത്വാവലയിൽ ഇയാളുടെസ്വന്തം സ്കൂളും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഇയാളുടെ പേരോ സ്കൂളിന്റെ പേരോ പോലീസ് വെളുപ്പെടുത്തിയിട്ടില്ല. അതേ സമയം ഇയാൾ ഇപ്പോൾ ഡൽഹിയിലാണെന്നും തിരികെയെത്തിയാലുടൻ പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നും ആവശ്യപ്പെട്ടതായി താനെ പോലീസ് വ്യക്തമാക്കി. Content Highlights:Man teaches 3 year old son how load pistol, video viral


from mathrubhumi.latestnews.rssfeed https://ift.tt/2YRZgQW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages