ബെംഗളൂരു: രാഷ്ട്രീയ നാടകങ്ങൾ തുടരുന്നതിനിടയില്‍ കർണാടകയില്‍ നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും. മുംബൈയിലേക്ക് പോയ വിമത എം എൽ എ മാരും രാമലിംഗ റെഡ്ഢി ഉൾപ്പെടെ ബംഗളുരുവിൽ തന്നെയുള്ള വിമത എം എൽ എമാരും വിട്ടു നിന്നേക്കും. അന്തരിച്ച അംഗങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കലാണ് ഇന്നത്തെ അജണ്ട. മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കില്ലെന്ന് ഇന്നലെ എച്ച് ഡി കുമാരസ്വാമി പറഞ്ഞിരുന്നു.
അതിനിടയില്‍ വിമത എംഎല്‍എ മാര്‍ സമര്‍പ്പിച്ച രാജിക്കാര്യത്തില്‍ തീരുമാനം എടുക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം നില നില്‍ക്കുന്നുണ്ടെങ്കിലും എം എൽ എമാരുടെ രാജിയിൽ തീരുമാനം ഉടൻ ഇല്ലെന്നു സ്പീക്കർ വ്യക്തമാക്കിക്കഴിഞ്ഞു. ഓടിച്ചാടി തീരുമാനം എടുക്കാന്‍ കഴിയില്ലെന്നും അതിന് സമയം ആവശ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സ്പീക്കര്‍ കെ ആര്‍ രമേഷ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ്. ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. വിമത എംഎൽഎമാരോട് സ്പീക്കറെ കാണാൻ കോടതി നിര്‍ദ്ദേശിച്ചിരുന്ന സമയം ഇന്നലെ വൈകീട്ട് ആറുമണിയാണ്.
രാജികാര്യത്തിൽ തീരുമാനം എടുത്ത് ഇന്ന് രാവിലെ അറിയിക്കാനാണ് സ്പീക്കര്‍ക്ക് കോടതി നൽകിയ നിര്‍ദ്ദേശം. എംഎൽഎമാരെ അയോഗ്യരാക്കുന്ന കാര്യങ്ങൾ പരിഗണനയിലാണെന്നും സ്പീക്കര്‍ ചൂണ്ടികാട്ടുന്നു. അയോഗ്യത ശുപാർശയിലും കൂടുതൽ തെളിവുകൾ വേണമെന്നാണ് നിലപാട്. ഭൂരിപക്ഷമില്ലാത്ത സർക്കാരുള്ളപ്പോൾ സഭ ചേരുന്നത് ചട്ടവിരുദ്ധമെന്ന് നേരത്തെ ആരോപിച്ചെങ്കിലും ബിജെപി എംഎൽഎമാർ ഇന്ന് സഭയിലെത്തും. പ്രതിഷേധങ്ങൾക്കും സാധ്യതയുണ്ട്. തിങ്കളാഴ്ച ധനകാര്യ ബില്ല് മേശപ്പുറത്ത് വെക്കും. ബിജെപി വോട്ടെടുപ്പ് ആവശ്യപ്പെടുമെന്നാണ് സൂചന.
from mangalam.com https://ift.tt/2XEUZyF
via IFTTT
No comments:
Post a Comment