വൈറ്റില മേല്‍പ്പാലം: വിദഗ്‌ധപരിശോധനയ്‌ക്ക് മദ്രാസ്‌ ഐ.ഐ.ടി. സംഘമെത്തും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, July 31, 2019

വൈറ്റില മേല്‍പ്പാലം: വിദഗ്‌ധപരിശോധനയ്‌ക്ക് മദ്രാസ്‌ ഐ.ഐ.ടി. സംഘമെത്തും

തിരുവനന്തപുരം: വൈറ്റില മേല്‍പ്പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്ന ആരോപണങ്ങളുടെ അടിസ്‌ഥാനത്തില്‍ അസിസ്‌റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയറെ സസ്‌പെന്‍ഡു ചെയ്‌തത്‌, അവര്‍ സാങ്കേതിക ഉത്തരവാദിത്വം നിര്‍വഹിക്കുന്നതിനുപകരം മേല്‍ ഉദ്യോഗസ്‌ഥരെപ്പറ്റി ആരോപണം ഉന്നയിക്കുകമാത്രം ചെയ്‌തതു കൊണ്ടാണെന്ന്‌ പൊതുമരാമത്തു വകുപ്പ്‌.
ക്രമക്കേട്‌ കണ്ടുപിടിച്ചതിന്‌ സസ്‌പെന്‍ഡ്‌ ചെയ്‌തെന്ന പ്രചരണം ശരിയല്ല. ക്രമക്കേട്‌ കണ്ടുപിടിക്കുന്നവര്‍ക്ക്‌ അവാര്‍ഡാണു സര്‍ക്കാര്‍ നല്‍കുന്നതെന്നും മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. പാലം നിര്‍മ്മാണത്തിന്റെ ശക്‌തി ഒന്നു കൂടി പരിശോധിക്കാന്‍ കോര്‍ ടെസ്‌റ്റ്‌ നടത്താനും വിദഗ്‌ധ പരിശോധനക്കായി മദ്രാസ്‌ ഐ.ഐ.ടിയെ ചുമതലപ്പെടുത്താനും ഇന്നലെ കൂടിയ ഉന്നതതല യോഗം തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
വൈറ്റില മേല്‍പ്പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട്‌ ഒന്നാം ഗുണനിലവാര പരിശോധന ദേശീയപാത നടത്തിയപ്പോള്‍ തൃപ്‌തികരമാണെന്നാണ്‌ കണ്ടെത്തിയത്‌. തുടര്‍ന്ന്‌ ജൂലൈ 15ന്‌ നിയമപ്രകാരം ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം അസിസ്‌റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ പരിശോധന നടത്തി. ഇതു തൃപ്‌തികരമല്ലെന്നായിരുന്നു റിപ്പോര്‍ട്ട്‌. വ്യത്യസ്‌ത അഭിപ്രായങ്ങള്‍ വന്നതിനാല്‍ പൊതുമരാമത്തു മാനുവല്‍ പ്രകാരം മൂന്നാമതൊരു സ്വതന്ത്ര ഏജന്‍സിയെ കൊണ്ട്‌ പരിശോധിപ്പിക്കണം. അംഗീകൃത ഏജന്‍സിയായ മാര്‍ അത്തനേഷ്യസ്‌ കോളേജ്‌ കോതമംഗലം എന്ന സ്‌ഥാപനത്തെ ദേശീയപാത അസിസ്‌റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ പരിശോധനക്ക്‌ നല്‍കി. മൊത്തത്തില്‍ തൃപ്‌തികരമാണെന്നും ചിലത്‌ ആവശ്യത്തില്‍ കൂടുതലുണ്ടെന്നുമാണ്‌ മൂന്നാമത്തെ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്‌.
അസിസ്‌റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ സര്‍ക്കാരിനെയും അവരുടെ വകുപ്പ്‌ മേധാവിയെയും പൊതുമരാമത്ത്‌ ദേശീയപാത ചീഫ്‌ എന്‍ജിനീയറെയും നിയമപ്രകാരം അറിയിക്കാതെ വ്യക്‌തിപരമായ ലക്ഷ്യങ്ങളോടെ നടത്തിയ നീക്കങ്ങളാണ്‌ സര്‍ക്കാരിനും നിര്‍മാണ വകുപ്പിനും ബുദ്ധിമുട്ട്‌ ഉണ്ടാക്കിയത്‌. വകുപ്പില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇവര്‍ക്കെതിരെ നേരത്തെയും അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.
പാലം നിര്‍മ്മാണത്തിന്റെ സാങ്കേതികമായ ഉറപ്പ്‌ പരിശോധിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ മദ്രാസ്‌ ഐ.ഐ.ടിയെ ചുമതലപ്പെടുത്തണമെന്ന്‌ ദേശീയപാത ചീഫ്‌ എന്‍ജിനീയറോട്‌ നിര്‍ദേശിച്ചിരുന്നു.
ഇന്നലെ കൂടിയ ഉന്നതതല യോഗത്തില്‍ മദ്രാസ്‌ ഐ.ഐ.ടി ക്ക്‌ കത്തെഴുതാന്‍ ഗവണ്‍മെന്റ്‌ സെക്രട്ടറി ആനന്ദ്‌ സിങ്ങിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.



from mangalam.com https://ift.tt/2Yz8qoo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages