മക്കള്‍ക്ക് മുന്നില്‍ വെച്ച് അപമാനിച്ച് സംസാരിച്ചു, ഭാര്യയ്ക്ക് എതിരെ പരാതിയുമായി ഭര്‍ത്താവ് കോടതിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, July 2, 2019

മക്കള്‍ക്ക് മുന്നില്‍ വെച്ച് അപമാനിച്ച് സംസാരിച്ചു, ഭാര്യയ്ക്ക് എതിരെ പരാതിയുമായി ഭര്‍ത്താവ് കോടതിയില്‍

ഷാര്‍ജ: മക്കള്‍ക്ക് മുന്നില്‍ വെച്ച് തന്നെ അപമാനിക്കുന്നുവെന്ന പരാതിയുമായി അറബ് പൗരന്‍ ഷാര്‍ജ കോടതിയില്‍. പ്രവാസിയായ തന്റെ ഭാര്യ തന്നോട് മോശമായാണ് പെരുമാറുന്നതെന്നും സംസാരിക്കുന്നതെന്നും ഇയാള്‍ പരാതിയില്‍ പറയുന്നു. ഈ വര്‍ഷം ഫെബ്രുവരി 27ന് നടന്ന സംഭവത്തിന്റെ പേരിലാണ് ഇദ്ദേഹം പരാതി നല്‍കിയിരിക്കുന്നത്.

കുട്ടികള്‍ക്ക് മുന്നില്‍വെച്ചുണ്ടായ അപമാനം സഹിക്കാതാവാതെ വന്നപ്പോഴാണ് പ്രശ്‌നപരിഹാരം തേടി ഭര്‍ത്താവ് കോടതിയെ സമീപിച്ചത്. എന്നാല്‍ ഭര്‍ത്താവിന്റെ ആരോപണങ്ങള്‍ ഭാര്യ നിഷേധിച്ചു. തങ്ങളുടെ വൈവാഹിക ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടെന്നാണ് ഭാര്യ കോടതിയില്‍ പറഞ്ഞത്. എന്നാല്‍ താന്‍ എന്ത് പറഞ്ഞാലും ഭാര്യ ബഹളമുണ്ടാക്കുമെന്നും കുട്ടികളുടെ മുന്നില്‍ വെച്ച് അപമാനിക്കുകയും ചെയ്യുമെന്നും ഭര്‍ത്താവ് പറഞ്ഞു.

കുട്ടികളുടെ കാര്യം ആലോചിച്ച് താന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. കേസ് പരിഗണിച്ച കോടതി, ഇരുവര്‍ക്കും സമാധാനമായി പ്രശ്‌നം പരിഹരിക്കാനുള്ള അവസരം നല്‍കാനായി ജൂലൈ 22ലേക്ക് മാറ്റി.



from mangalam.com https://ift.tt/2FMAlXa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages