തൊടുപുഴ: ജോസ് കെ.മാണി വിഭാഗം കോട്ടയത്തു ചേര്‍ന്ന സമാന്തര കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാത്തവരുടെ ഒപ്പിട്ടു വ്യാജരേഖ കോടതിയില്‍ സമര്‍പ്പിച്ചെന്ന പരാതിയുമായി കൂടുതല്‍പേര്‍ രംഗത്ത്. കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സെക്രട്ടറി സേവി കുരിശുവീട്ടിലും കോതമംഗലം നിയോജക മണ്ഡലം പ്രസിഡന്റ് എ.ടി. പൗലോസും തങ്ങളുടെ ഒപ്പുകള്‍ കൃത്രിമമായി രേഖപ്പെടുത്തിയ മിനിട്ട്‌സിന്റെ പകര്‍പ്പ് ജോസ് കെ.മാണി എം.പി. തൊടുപുഴ മുന്‍സിഫ് കോടതിയില്‍ സമര്‍പ്പിച്ചതിനെതിരേയാണ് പരാതിപ്പെട്ടത്.
സേവി കുരിശുവീട്ടില്‍ എറണാകുളം ചേരാനല്ലൂര്‍ പോലീസ് സ്‌റ്റേഷനിലും എ.ടി. പൗലോസ് കോതമംഗലം പോലീസ് സ്‌റ്റേഷനിലുമാണ് പരാതി നല്‍കിയത്. ജൂണ്‍ 16 ന് കോട്ടയം സി.എസ്.ഐ. റിട്രീറ്റ് സെന്ററില്‍ ചേര്‍ന്ന ജോസ് വിഭാഗം കമ്മിറ്റിയില്‍ തങ്ങള്‍ പങ്കെടുക്കുകയോ ഒപ്പിടുകയോ ചെയ്തിട്ടില്ലെങ്കിലും ഈ യോഗത്തില്‍ പങ്കെടുത്ത് ഒപ്പുവച്ചതായി കോടതിയില്‍ ഹാജരാക്കിയ മിനിട്ട്‌സില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഇരുവരും തൊടുപുഴ മുന്‍സിഫ് കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു.
മുമ്പ് തൊടുപുഴ കോടതിയില്‍ കേസ് ഫയല്‍ചെയ്ത ഫിലിപ്പ് ചേരിയിലിന്റെ വ്യാജ ഒപ്പിട്ടതായി കാണിച്ച് അദ്ദേഹം തൊടുപുഴ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ ലിസ്റ്റായി കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള രേഖയില്‍ നിരവധി കൃത്രിമങ്ങള്‍ കാണിച്ചതായി ജോസഫ് വിഭാഗം ആരോപിക്കുന്നു.
പാര്‍ട്ടിക്ക് അവകാശപ്പെട്ട കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദത്തിലേക്കുള്ള സ്ഥാനാര്‍ഥിയെ പാര്‍ട്ടിയിലെ ഏതു ചെയര്‍മാന്‍ പ്രഖ്യാപിക്കുമെന്നതാണു പുതിയ തര്‍ക്കം. മുന്‍ധാരണപ്രകാരം അടുത്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌സ്ഥാനം കേരളാ കോണ്‍ഗ്രസ് (എം)നാണ്. ഇതനുസരിച്ച് കോണ്‍ഗ്രസില്‍നിന്നുള്ള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാമ്പാടി ഇന്നു രാജിക്കത്ത് നല്‍കുമെന്നാണ് അറിയിച്ചിരുന്നത്. കേരളാ കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകിയതോടെ ഡി.സി.സി. നിര്‍ദേശപ്രകാരം സണ്ണി പാമ്പാടി രാജിക്കത്തു നല്‍കുന്നതു നീട്ടി. കെ.എം. മാണിയുടെ മരണശേഷം പാര്‍ട്ടിയില്‍ ഉടലെടുത്ത അധികാരത്തര്‍ക്കമാണ് സ്ഥാനാര്‍ഥി പ്രഖ്യാപനവും അനിശ്ചിതത്വത്തിലാക്കിയത്.
വര്‍ക്കിങ് ചെയര്‍മാനായ പി.ജെ. ജോസഫിനെ തള്ളി ജോസ് കെ. മാണി എം.പിയെ കോട്ടയത്തു ചേര്‍ന്ന യോഗം ചെയര്‍മാനായി തെരഞ്ഞെടുത്തെങ്കിലും തീരുമാനം കോടതി കയറി. ഇതിനിടെ കാഞ്ഞിരപ്പള്ളി ഡിവിഷനിലെ സെബാസ്റ്റിയന്‍ കുളത്തിങ്കലിനെ പ്രസിഡന്റാക്കാന്‍ ജോസ് കെ. മാണി എം.പിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടിയോഗം തീരുമാനിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം കോട്ടയം ഡി.സി.സി. പ്രസിഡന്റിനു കത്തും െകെമാറി.
എന്നാല്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനുള്ള അവകാശം ചെയര്‍മാന്റെ ചുമതല വഹിക്കുന്ന തനിക്കാണെന്നു പി.ജെ. ജോസഫ് കോണ്‍ഗ്രസ് നേതൃത്വത്തെ ധരിപ്പിച്ചു. താന്‍ നിര്‍ദേശിക്കുന്ന ആളായിരിക്കും കേരളാ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിയെന്നു ജോസഫ് വ്യക്തമാക്കിയത് പ്രതിസന്ധി രൂക്ഷമാക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ പ്രഖ്യാപിക്കാനുളള അവകാശം കോട്ടയം ജില്ലാ പ്രസിഡന്റിനാണെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് സെബാസ്റ്റിയന്‍ കുളത്തിങ്കലിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതെന്നുമാണ് ജോസ് കെ. മാണി വിഭാഗം ചൂണ്ടിക്കാട്ടുന്നത്.
പഴയ ജോസഫ് പക്ഷക്കാരനായ സെബാസ്റ്റിയന്‍ കുളത്തിങ്കല്‍ നിലവില്‍ ജോസ് കെ.മാണിക്കൊപ്പമാണ്. സ്ഥാനാര്‍ഥി പ്രഖ്യാപനം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ധാരണപ്രകാരം ജൂെലെ എട്ടുവരെ കാലാവധിയുള്ള സണ്ണി പാമ്പാടി രാജിത്തീയതി നീട്ടിയത്. 22 അംഗ ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസിന് എട്ട് അംഗങ്ങളാണുള്ളത്. സി.പി.എമ്മിനും കേരളാ കോണ്‍ഗ്രസി(എം) നും ആറംഗങ്ങള്‍ വീതവും സി.പി.ഐക്കും ജനപക്ഷത്തിനും ഓരോ പ്രതിനിധി വീതവുമാണുള്ളത്.
from mangalam.com https://ift.tt/2Ysys9C
via IFTTT
No comments:
Post a Comment