തിരുവനന്തപുരം: സംസ്‌ഥാനത്തെ 19 സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ 2019-20 വര്‍ഷത്തെ ഫീസ് നിര്‍ണയിച്ച് ജസ്‌റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി ഉത്തരവിട്ടു. 85 ശതമാനം സീറ്റുകളില്‍ 5.85 ലക്ഷം മുതല്‍ 7.19 ലക്ഷം രൂപ വരെയാണു ഫീസ്. മുന്‍വര്‍ഷത്തേക്കാള്‍ ഏകദേശം അര ലക്ഷം രൂപ വര്‍ധന. 15 ശതമാനം എന്‍.ആര്‍.ഐ. സീറ്റില്‍ എല്ലാ കോളജിലും കഴിഞ്ഞ വര്‍ഷത്തെ ഫീസ് തുടരും - 20 ലക്ഷം രൂപ.
85 ശതമാനം സീറ്റില്‍ 12 ലക്ഷം രൂപ ഫീസ് വേണമെന്നായിരുന്നു മാനേജ്‌മെന്റ് അസോസിയേഷനുകളുടെ ആവശ്യം. ഇന്നു മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള ആദ്യ അലോട്ട്‌മെന്റ് നടക്കാനിരിക്കെ സുപ്രീം കോടതിയെ സമീപിക്കാനാണു മാനേജ്‌മെന്റ് അസോസിയേഷന്റെ തീരുമാനം.
കഴിഞ്ഞ വര്‍ഷത്തേക്കു നിശ്‌ചയിച്ച ഫീസ് നിരക്കില്‍ മാറ്റം വരുത്തേണ്ടതില്ലെന്നും കമ്മിറ്റി തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഫീസിനെതിരേ മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജി കോടതിയുടെ പരിഗണനയിലായതാണു കാരണം. അക്കാര്യം കോടതിയുടെ അന്തിമവിധിക്കു വിധേയമായിരിക്കും. കഴിഞ്ഞ വര്‍ഷം നിശ്‌ചയിച്ചു നല്‍കിയ ഫീസിനെക്കുറിച്ച് കോടതി എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ലെന്നും സമിതി പുനഃസംഘടിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടതെന്നും ജസ്‌റ്റിസ് രാജേന്ദ്രബാബു പറഞ്ഞു. അതനുസരിച്ച് പുനഃസംഘടിപ്പിക്കപ്പെട്ട സമിതിയാണ് ഇക്കുറി ഫീസ് നിശ്‌ചയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സമിതി നിശ്‌ചയിച്ച ഫീസ് സ്വീകാര്യമല്ലെന്നും വര്‍ധന ആവശ്യപ്പെട്ട് ഒന്‍പതിനു സുപ്രീം കോടതിയെ സമീപിക്കുമെന്നും സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷനും തുടര്‍നടപടികള്‍ ഇന്നു തീരുമാനിക്കുമെന്നു ക്രിസ്‌ത്യന്‍ പ്രഫഷണല്‍ കോളജ് മാനേജ്‌മെന്റ് ഫെഡറേഷനും അറിയിച്ചു.
പ്രവേശനത്തിനു മെഡിക്കല്‍ കൗണ്‍സില്‍ അനുമതി നിഷേധിച്ച എസ്.ആര്‍. വര്‍ക്കല, കേരള പാലക്കാട് മെഡിക്കല്‍ കോളജുകളിലെയും ആരോഗ്യ സര്‍വകലാശാല പ്രവേശനാനുമതി നല്‍കിയിട്ടില്ലാത്ത കണ്ണൂര്‍ മെഡിക്കല്‍ കോളജിലെയും ഫീസ് നിശ്‌ചയിച്ചിട്ടില്ല. ഇവരുടെ പ്രവേശനാനുമതിയുമായി ഇതുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
കോളജുകളും ഫീസും
അസീസിയ, കൊല്ലം- 6.16 ലക്ഷം
ബിലീവേഴ്‌സ് ചര്‍ച്ച്, തിരുവല്ല- 6.16
ഡി എം വയനാട്- 6,58
സോമര്‍വെല്‍ സി.എസ്.ഐ, തിരുവനന്തപുരം- 6.16
ജൂബിലി, തൃശൂര്‍- 6.16
കരുണ, പാലക്കാട്- 5,94,594
കെ.എം.സി.ടി, കോഴിക്കോട്- 6,09
എം.ഇ.എസ്, പെരിന്തല്‍മണ്ണ- 6.16
പി.കെ. ദാസ്, പാലക്കാട്- 6,64,400
പുഷ്‌പഗിരി, തിരുവല്ല- 6.16
ഗോകുലം, വെഞ്ഞാറമൂട്- 6.16
ശ്രീനാരായണ, എറണാകുളം- 7,19
അല്‍ അസര്‍, തൊടുപുഴ- 6.16
അമല, തൃശൂര്‍- 6.16
മലബാര്‍, കോഴിക്കോട്- 6.16
മലങ്കര, കോലഞ്ചേരി- 6.16
മൗണ്ട് സിയോന്‍, പത്തനംതിട്ട- 6,11
എസ്.യു.ടി, തിരുവനന്തപുരം- 5,85
ട്രാവന്‍കൂര്‍, കൊല്ലം- 6.16
from mangalam.com https://ift.tt/2NAZkDm
via IFTTT
No comments:
Post a Comment