കുടുക്കിയത് സിസിടിവി ദൃശ്യങ്ങളും സ്വകാര്യ ഭാഗത്തും വായില്‍ നിന്നും കണ്ടെത്തിയ സ്രവവും ; വനത്തിലിട്ടു പീഡിപ്പിച്ചു, വീട്ടില്‍ പറയുമെന്ന് പറഞ്ഞപ്പോള്‍ കൊന്നു ; മൃതദേഹത്തെയും രാജേഷ് വെറുതെ വിട്ടില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, July 17, 2019

കുടുക്കിയത് സിസിടിവി ദൃശ്യങ്ങളും സ്വകാര്യ ഭാഗത്തും വായില്‍ നിന്നും കണ്ടെത്തിയ സ്രവവും ; വനത്തിലിട്ടു പീഡിപ്പിച്ചു, വീട്ടില്‍ പറയുമെന്ന് പറഞ്ഞപ്പോള്‍ കൊന്നു ; മൃതദേഹത്തെയും രാജേഷ് വെറുതെ വിട്ടില്ല

കൊല്ലം: ഏഴു വയസുകാരിയെ വനത്തിലേക്കു കുട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കൊല്ലം അഞ്ചല്‍ ഏരൂര്‍ തിങ്കള്‍ കരിക്കം വടക്കേ ചെറുകര രാജേഷ് ഭവനില്‍ രാജേഷിന് (25) മൂന്നു ജീവപര്യന്തവും 26 വര്‍ഷം കഠിനതടവും ശിക്ഷ. വിവിധ വകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷ വെവ്വേറെ അനുഭവിക്കണം. 3.2 ലക്ഷം രൂപ പിഴയുമടയ്ക്കണം.

വധശിക്ഷ നല്‍കണമെന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രതിയുടെ പ്രായം പരിഗണിച്ച് വധശിക്ഷ ഒഴിവാക്കുകയാണെന്നു കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി (പോക്‌സോ പ്രത്യേക കോടതി) ജഡ്ജി ഇ. െബെജു ശിക്ഷാവിധിയില്‍ പറഞ്ഞു.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 302 (കൊലപാതകം), 376 (ബലാത്സംഗം), 377 (പ്രകൃതിവിരുദ്ധ പീഡനം), 366 (തട്ടിക്കൊണ്ടുപോകല്‍), 297 (മൃതദേഹത്തോട് അനാദരവ് കാണിക്കല്‍) വകുപ്പുകളും പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകളും പ്രകാരമാണു ശിക്ഷ വിധിച്ചത്. 2017 സെപ്റ്റംബര്‍ 27-നായിരുന്നു സംഭവം. മുത്തശ്ശിയോടൊപ്പം ട്യൂഷന്‍ ക്ലാസിലേക്കു പോകുകയായിരുന്ന രണ്ടാം ക്ളാസ് വിദ്യാര്‍ഥിനിയെ അവിടെയെത്തിക്കാമെന്നു പറഞ്ഞ് രാജേഷ് കൂട്ടിക്കൊണ്ടുപോയി കുളത്തൂപ്പുഴയിലെ പൂവക്കാട്ടു വനത്തിലെത്തിച്ചു പീഡിപ്പിച്ചു.

വീട്ടില്‍ പറയുമെന്നു പറഞ്ഞതോടെ കൊലപ്പെടുത്തി. തുടര്‍ന്നും െലെംഗിക അതിക്രമം നടത്തിയതിനു ശേഷം മൃതദേഹം സമീപത്തുള്ള എസ്‌റ്റേറ്റില്‍ ഉപേക്ഷിച്ചു. കുട്ടിയെ കാണാതായതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും പിറ്റേന്നാണു മൃതദേഹം കണ്ടെത്താനായത്. കുട്ടിയെ രാജേഷ് കൂട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ എരൂര്‍ ജങ്ഷനിലെ ഒരു കടയിലെ സി.സി. ടിവി ക്യാമറയില്‍ പതിഞ്ഞതു കണ്ടെത്തിയതു വഴിത്തിരിവായി. നാട്ടുകാര്‍ ഇയാളെ പിടികൂടി പോലീസിലേല്‍പ്പിച്ചു.

സി.സി. ടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും കേസില്‍ നിര്‍ണായകമായി. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍നിന്നും വായില്‍നിന്നും കണ്ടെടുത്ത സ്രവങ്ങള്‍ പ്രതിയുടേതാണെന്നു ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തി. കുട്ടിയുടെ നഖങ്ങള്‍ക്കിടയില്‍നിന്നു പ്രതിയുടെ കോശങ്ങളും വസ്ത്രങ്ങളുടെ അംശങ്ങളും കണ്ടെത്തിയതും കുറ്റകൃത്യം തെളിയിക്കാന്‍ സഹായകമായി. റൂറല്‍ എസ്.പി: ബി.അശോകന്‍, പുനലൂര്‍ ഡിെവെ.എസ്.പി: ബി. കൃഷ്ണകുമാര്‍, കുളത്തൂപ്പുഴ സി.ഐ: എല്‍. സുധീര്‍, അഞ്ചല്‍ സി.ഐ: എ. അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.

അഞ്ചല്‍-പുനലൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ക്ലീനറായിരുന്ന രാജേഷിന്റെ പേരില്‍ വാഹനമോഷണമടക്കം വേറെയും കേസുകളുണ്ട്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.ജി. മോഹന്‍രാജ് ഹാജരായി. വിധിയറിയാനായി കുട്ടിയുടെ മാതാവ് അടക്കമുള്ള ബന്ധുക്കളും നാട്ടുകാരും കോടതിയിലെത്തിയിരുന്നു. വിധിയില്‍ സന്തോഷമുണ്ടെന്നു കുട്ടിയുടെ മാതാവ് പറഞ്ഞു.



from mangalam.com https://ift.tt/2YZH4oi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages