കോൺഗ്രസിലെ പലരുടെയും മനസ്സ് മോദിക്കായി തുടിക്കുന്നു- ശ്രീധരൻപിള്ള - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, July 18, 2019

കോൺഗ്രസിലെ പലരുടെയും മനസ്സ് മോദിക്കായി തുടിക്കുന്നു- ശ്രീധരൻപിള്ള

ആലപ്പുഴ: സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളിൽ പലരുടെയും മനസ്സ് നരേന്ദ്രമോദിക്കായി തുടിക്കുകയാണെന്നും താമസിയാതെ ഇവർ ബി.ജെ.പി.യിലേക്കെത്തുമെന്നും ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള. ആലപ്പുഴയിൽ എൻ.ഡി.എ. ജില്ലാ നേതൃയോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലീസ് സേനയിൽ ഒറ്റുകാരുണ്ടെങ്കിൽ മുഖ്യമന്ത്രി നടപടിയെടുക്കണം. മുഖ്യമന്ത്രി മലർന്നികിടന്നു തുപ്പുകയാണ്. സമനിലതെറ്റിയ അവസ്ഥയിലായ സി.പി.എം. ആർക്കുംവേണ്ടാത്ത പ്രസ്ഥാനമായി മാറി. സംസ്ഥാനത്ത് നിയമസഭാമണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിൽ വേണ്ടിവന്നാൽ എൻ.ഡി.എ. സീറ്റിൽ മാറ്റങ്ങൾ ഉണ്ടാകുമെന്ന് ബി.ഡി.ജെ.എസ്. സംസ്ഥാന പ്രസിഡന്റ് തുഷാർവെള്ളാപ്പള്ളി പറഞ്ഞു. ജയസാധ്യതയാണ് സ്ഥാനാർഥി നിർണയത്തിൽ പ്രധാനം. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അരൂരിലെ സ്ഥാനാർഥിയെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു പ്രതികരണം. എൻ.ഡി.എ. സംസ്ഥാന സമിതി ചെയർമാനെയും കൺവീനറെയും സ്ഥാനാർഥി നിർണയത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. Content Highlights:ps sreedharan pillai says about congress leaders


from mathrubhumi.latestnews.rssfeed https://ift.tt/2Y1BQqO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages