നീ രാത്രികള്‍ എവിടെപ്പോകുന്നുവെന്ന് അറിയില്ല; നീ മോശം കാര്യങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത്; അധിക്ഷേപിച്ചയാളുടെ കരണക്കുറ്റിക്ക് അടിച്ച പെണ്‍കുട്ടി; കുറിപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, July 17, 2019

നീ രാത്രികള്‍ എവിടെപ്പോകുന്നുവെന്ന് അറിയില്ല; നീ മോശം കാര്യങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത്; അധിക്ഷേപിച്ചയാളുടെ കരണക്കുറ്റിക്ക് അടിച്ച പെണ്‍കുട്ടി; കുറിപ്പ്

പ്രായമായ അച്ഛനെ നോക്കാനായി കടപ്പുറത്ത് ചോളം വില്‍ക്കേണ്ടി വന്ന ഒരു പെണ്‍കുട്ടി. ചിലപ്പോഴൊക്കെ രാത്രി ഏറെ വൈകിയാവും അവള്‍ തിരികെ എത്തുക. നാട്ടുകാരില്‍ നിന്നും അവള്‍ക്ക് നേരിടേണ്ടി വന്നത് ദുരനുഭവം മാത്രമാണ്. ഇത്തരക്കാരെ ആട്ടിയോടിച്ച, പരസ്യമായി അധിക്ഷേപിക്കാന്‍ ശ്രമിച്ചയാളുടെ മുഖത്തടിച്ച് പ്രതികരിച്ച അനുഭവമാണ് പെണ്‍കുട്ടി ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫെയ്‌സ്ബുക്ക് പേജിലാണ് കുറിപ്പ് പ്രത്യക്ഷപ്പെട്ടത്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

''എന്റെ ചെറുപ്രായത്തില്‍ തന്നെ അമ്മ മരിച്ചുപോയി. ഇപ്പോള്‍ അച്ഛന് വയസ്സായി. അച്ഛനും എനിക്കും ജീവിക്കാന്‍ ഒരു സ്ഥിരവരുമാനം വേണ്ടിയിരുന്നു. കടപ്പുറത്ത് ചോളം വില്‍ക്കുന്ന ചെറിയൊരു ബിസിനസ് ആരംഭിച്ചു. കടുത്ത മത്സരം നേരിടേണ്ടി വന്നു. ഒപ്പം ഒരു പെണ്‍കുട്ടിക്ക് ചെറിയൊരു ബിസിനസ് ചെയ്യുക എന്നത് എത്ര കഠിനമാണെന്ന് മനസ്സിലായിത്തുടങ്ങി.

കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നതിലൂടെ മാത്രമെ അതിജീവിക്കാന്‍ കഴിയൂ എന്ന് ഞാന്‍ പഠിച്ചു. ഒരിക്കല്‍ അയല്‍വാസിയായ ഒരാള്‍ വീടിന് മുന്നിലെത്തി എന്നെ ചീത്തവിളിക്കാന്‍ തുടങ്ങി. ഞാന്‍ ജോലി ചെയ്യുന്നതും സമ്പാദിക്കുന്നതും അയാള്‍ക്ക് അംഗീകരിക്കാനാകുന്നില്ലായിരുന്നു. ഞാന്‍ രാത്രികള്‍ എവിടെപ്പോകുന്നുവെന്ന് തനിക്കറിയില്ല എന്നയാള്‍ ഉറക്കെ ആളുകളോട് വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. ഞാന്‍ മോശം കാര്യങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്നയാള്‍ പറഞ്ഞു. ബിസിനസ് നിര്‍ത്തി ഞാന്‍ വീട്ടിലിരിക്കണം, അതായിരുന്നു അയാള്‍ക്ക് വേണ്ടത്.

പക്ഷേ എനിക്ക് മിണ്ടാതിരിക്കാന്‍ കഴിഞ്ഞില്ല. എല്ലാവരും നോക്കിനില്‍ക്കെ ഞാന്‍ വീടിന് പുറത്തേക്കിറങ്ങിച്ചെന്നു, അയാളുടെ മുഖത്തടിച്ചു. ഇനി എന്നോടോ മറ്റേതെങ്കിലും പെണ്‍കുട്ടിയോടോ മോശമായി പെരുമാറിയാല്‍ ഇതായിരിക്കില്ല അവസ്ഥയെന്ന് പറഞ്ഞു. ഞാനങ്ങനെ പ്രതികരിക്കുമെന്ന് അയാള്‍ കരുതിയില്ല. അതിന് ശേഷം അയാളെ എന്റെ വീടിനടുത്ത് കണ്ടിട്ടേയില്ല.

ഞാനയാളെ അടിച്ച കാര്യം ആ പരിസരത്ത് എല്ലാവരും അറിഞ്ഞുകാണണം. ആ സംഭവത്തിന് ശേഷം ആരും എന്നോട് മോശമായി ഒരുവാക്ക് പോലും പറഞ്ഞിട്ടില്ല. ഇനിയങ്ങനെ പറയാനോ ഒരു പെരുമാറാനോ വന്നാല്‍ ഞാന്‍ പോരാടാന്‍ തയ്യാറാണ്''-



from mangalam.com https://ift.tt/2YWbZSs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages