തലശേരി: സ്‌കൂട്ടറില്‍ പോവുകയായിരുന്ന സ്വര്‍ണ വ്യാപാരിയെ ബൈക്കില്‍ പിന്തുടര്‍ന്നെത്തി മൂന്നംഗസംഘം തലയ്‌ക്കടിച്ചു വീഴ്‌ത്തി സ്വര്‍ണക്കട്ടികള്‍ കവര്‍ന്നു. 70 പവനോളം ഉരുക്കിയ സ്വര്‍ണക്കട്ടികളാണു കവര്‍ന്നത്. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് മേലൂട്ട് മഠപ്പുര മുത്തപ്പന്‍ ക്ഷേത്രത്തിനു പിന്നിലുള്ള ഇടറോഡില്‍വച്ച് സിനിമാ മോഡല്‍ ആക്രമണവും കവര്‍ച്ചയും നടന്നത്.
മണവാട്ടി ജങ്‌ഷനില്‍ സോന ജ്വല്ലറി നടത്തുന്ന മഹാരാഷ്‌ട്ര സാംഗ്ലി ജില്ലക്കാരന്‍ ശ്രീകാന്ത് കദമാണു പട്ടാപ്പകല്‍ കവര്‍ച്ചയ്‌ക്കിരയായത്. മേലൂട്ട് മഠപ്പുര പരിസരത്തെ വീട്ടില്‍നിന്നും സ്‌കൂട്ടറില്‍ കടയിലേക്കു പോകുന്നതിനിടെയായിരുന്നു കവര്‍ച്ച. കടകളില്‍നിന്നും വാങ്ങുന്ന സ്വര്‍ണാഭരണങ്ങള്‍ ഉരുക്കി കട്ടിയാക്കിയതാണു കവര്‍ച്ച ചെയ്യപ്പെട്ടത്.
മൊബൈല്‍ ഫോണും കവര്‍ച്ചാ സംഘം തട്ടിയെടുത്തു. പള്‍സര്‍ ബൈക്കിലായിരുന്നു കവര്‍ച്ചാ സംഘം. തലശേരി പോലീസെത്തി പരിശോധന നടത്തി. സമീപത്തെ സി.സി.ടി.വി.ദൃശ്യങ്ങളും പരിശോധിച്ചു.
from mangalam.com https://ift.tt/2NC3knf
via IFTTT
No comments:
Post a Comment