കോടികളുടെ ലഹരി മരുന്നുമായി യുവാവ്‌ പിടിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, July 6, 2019

കോടികളുടെ ലഹരി മരുന്നുമായി യുവാവ്‌ പിടിയില്‍

പാലക്കാട്‌: കോടികള്‍ വില മതിക്കുന്ന മെത്താംഫിറ്റമിന്‍ ലഹരി മരുന്നുമായി യുവാവ്‌ പിടിയില്‍. തൊടുപുഴ സ്വദേശി ഹാരിസ്‌ (24) ആണ്‌ വാളയാറില്‍ വാഹന പരിശോധനയ്‌ക്കിടെ എക്‌സൈസ്‌ സ്‌പെഷല്‍ സ്‌ക്വാഡിന്റെ പിടിയിലായത്‌. കഞ്ചാവും ഇയാളില്‍നിന്നു കണ്ടെത്തി. ഇവ കടത്താന്‍ ഉപയോഗിച്ച ആഢംബര കാര്‍ കസ്‌റ്റഡിയിലെടുത്തു.
മെത്ത്‌ എന്ന പേരിലാണ്‌ ഈ ലഹരി അറിയപ്പെടുന്നത്‌. ജില്ലയില്‍ ആദ്യമായാണു മെത്ത്‌ പിടികൂടുന്നത്‌. കഞ്ചാവുമായി ചേര്‍ത്താണ്‌ ഇത്‌ ഉപയോഗിക്കുന്നത്‌. ഖത്തറില്‍നിന്നും തുണി കൊണ്ടുവരുന്നതിന്റെ മറവില്‍ മലപ്പുറം സ്വദേശികളായ രണ്ടു യുവാക്കളാണ്‌ ഇത്തരത്തിലുള്ള ലഹരിമരുന്നുകള്‍ വലിയതോതില്‍ എത്തിക്കുന്നത്‌. ബംഗളുരുവില്‍ തുണി വ്യാപാരം നടത്തുന്ന പ്രതി മലപ്പുറം സ്വദേശികളില്‍നിന്നും തുണി വാങ്ങിയിരുന്നു. ഈ അടുപ്പമാണു പിന്നീട്‌ ലഹരിക്കച്ചവടത്തിലേക്കു തിരിഞ്ഞത്‌. എറണാകുളം ഭാഗത്തുള്ള ആവശ്യക്കാര്‍ക്ക്‌ വിതരണം ചെയ്യാനായാണു മയക്കുമരുന്ന്‌ എത്തിച്ചതെന്നു പ്രതി ചോദ്യംചെയ്യലില്‍ സമ്മതിച്ചു.
മലപ്പുറം സ്വദേശികളെക്കുറിച്ചും സംഘത്തിലുള്ള മറ്റുള്ളവരെക്കുറിച്ചും എക്‌സൈസിന്‌ വ്യക്‌തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ശക്‌തമാക്കുമെന്നും സ്‌പെഷല്‍ സ്‌ക്വാഡ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ എം. രാകേഷ്‌ അറിയിച്ചു.



from mangalam.com https://ift.tt/32ckjj7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages