മാഞ്ചസ്‌റ്റര്‍: ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് ഓസ്‌ട്രേലിയയ്‌ക്കെതിരേ തകര്‍പ്പന്‍ ജയം. അസാന ഓവര്‍വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ ഒരു പന്തു ബാക്കിനില്‍ക്കെ 10 റണ്‍സിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. സ്‌കോര്‍ ദക്ഷിണാഫ്രിക്ക ആറിന് 325. ഒസ്‌ട്രേലിയ 49.5 ഓവറില്‍ 315ന് ഓള്‍ഔട്ട്. അവസാന മത്സരം വരെ പോയിന്റ് പട്ടികയില്‍ ഒന്നാമതായിരുന്ന ഒസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയോട് തോറ്റതോടെ ഇന്ത്യക്കു പിന്നില്‍ രണ്ടാമതായി. സെമിയില്‍ ന്യുസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളി. ആതിഥേയരായ ഇംഗ്ലണ്ടാണ് ഓസ്‌ട്രേലിയയുടെ എതിരാളികള്‍.
from mangalam.com https://ift.tt/32ckkUd
via IFTTT
No comments:
Post a Comment