താലിബാന്‍ നേതാവിന്റെ മയക്കുമരുന്ന് സംഘത്തെ ഡല്‍ഹിപോലീസ് പൊക്കി ; പിടിച്ചെടുത്തത് 600 കോടി രൂപയുടെ 150 കിലോ ഹെറോയ്ന്‍ ; തകര്‍ത്തത് അഫ്ഗാന്‍-പാക് മയക്കുമരുന്ന് മാഫിയ...!! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 19, 2019

താലിബാന്‍ നേതാവിന്റെ മയക്കുമരുന്ന് സംഘത്തെ ഡല്‍ഹിപോലീസ് പൊക്കി ; പിടിച്ചെടുത്തത് 600 കോടി രൂപയുടെ 150 കിലോ ഹെറോയ്ന്‍ ; തകര്‍ത്തത് അഫ്ഗാന്‍-പാക് മയക്കുമരുന്ന് മാഫിയ...!!

ന്യൂഡല്‍ഹി: താലിബാന്‍ നേതാവ് നിയന്ത്രിച്ചിരുന്ന അഫ്ഗാനിസ്ഥാന്‍-പാകിസ്താന്‍ മയക്കുമരുന്ന് സംഘത്തെ ഡല്‍ഹി പോലീസിന്റെ നീക്കം തകര്‍ത്തു. നാലുമാസം നീണ്ട ഓപ്പറേഷനിലുടെ താലിബാന്‍ നേതാവിന്റെ പടുകൂറ്റന്‍ മയക്കുമരുന്ന് നെറ്റ്‌വര്‍ക്കാണ്് ഡല്‍ഹി പോലീസിലെ സ്‌പെഷ്യല്‍ പിടിച്ചത്. 600 കോടി രൂപ വില മതിക്കുന്ന 150 കിലോ ഹെറോയിനാണ് ഇതുവരെ പിടിച്ചെടുത്തത്.

ചണച്ചരടിനോട് കൂട്ടിക്കെട്ടി അത് പ്രത്യേക ബാഗിലാക്കി സുഗന്ധവ്യഞ്ജന വസ്തുക്കള്‍ക്കും ഉണക്കപ്പഴങ്ങള്‍ക്കുമൊപ്പം ഇന്ത്യയിലേക്ക് കയറ്റി അയച്ചിരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ കാബൂളിലെ ജലാലാബാദിന് ചുറ്റുമുള്ള പ്രദേശങ്ങളിലും ഖോഗ്യാനിക്ക് സമീപമുള്ള രഹസ്യ കേന്ദ്രങ്ങളില്‍ വെച്ചാണ് ഇത്തരം ബാഗുകള്‍ തയ്യാറാക്കിയിരുന്നത്. ഇങ്ങിനെ തയ്യാറാക്കുന്ന ചണച്ചരടില്‍ നിന്നും ഹെറോയിന്‍ നീക്കം ചെയ്തിരുന്നത് ഡല്‍ഹിയിലെ സക്കീര്‍ നഗറിലെ രഹസ്യലാബില്‍ വെച്ചായിരുന്നു. മയക്കുമരുന്ന് ഈ രീതിയില്‍ കടത്തിയിരുന്ന ഒരു ടയോട്ട കാമ്രി, ഹോണ്ട സിവിക്, കൊറോളാ ആള്‍ട്ടിസ്, തുടങ്ങിയ വാഹനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.

ഈ രീതിയില്‍ 5000 കോടി രൂപയുടെ മയക്കുമരുന്നാണ് സംഘം ഇന്ത്യയിലേക്ക് കയറ്റി അയച്ചിരുന്നത്. ഡല്‍ഹിലേക്കും അമൃത്സറിലേക്കും വിവിധ പാതയിലൂടെ കടന്നുപോയ ആറു കാറുകള്‍ പിടിച്ചെടുത്തതോടെയാണ് പോലീസ് നിരീക്ഷണം തുടങ്ങിയത്്. ഇതില്‍ അഞ്ചു കാറുകളില്‍ മയക്കുമരുന്ന് കടത്തുകയും ഒരു കാറ് സ്ഥലം കാണിച്ചുകൊടുക്കാനുള്ള ആളും കയറിയതായിരുന്നു. അഫ്ഗാന്‍ വംശജരായ രണ്ടു കെമിക്കല്‍ വിദഗ്ദ്ധര്‍ ഉള്‍പ്പെടെ അഞ്ചു മയക്കുമരുന്ന് കടത്തുകാരെയാണ് പോലീസ് ആദ്യം പിടിച്ചത്. വെള്ളിയാഴ്ച ആറാമനും പിടിയിലായി. സംഘത്തില്‍ നിന്നും മയക്കുമരുന്ന് വാങ്ങിയിരുന്ന ആള്‍ക്കായുള്ള തെരച്ചിലിലാണ് പോലീസ്.

ഉത്തര്‍പ്രദേശിലെ ഒരു ബിസിനസുകാരനാണ് മയക്കുമരുന്ന് കലര്‍ത്തിയിരുന്ന ചണച്ചരട് വാങ്ങിയിരുന്നത്. മയക്കുമരുന്ന് ഇന്ത്യയിലേക്ക് അയയ്ക്കുന്ന സംഘത്തിന് തീവ്രവാദി ബന്ധമുണ്ടോയെന്നും പോലീസ് സംശയിക്കുന്നുണ്ട്. ഡല്‍ഹിയിലെ തെക്കുകിഴക്കന്‍ ഭാഗത്തെ റോഡിലൂടെ കൃത്യമായ ഇടവേളകള്‍ ഇട്ട് സെഡാന്‍ കാറുകളുടെ ഘോഷയാത്ര പതിവായി കണ്ണില്‍ പെട്ടതോടെയാണ് പോലീസിന് സംശയം തുടങ്ങിയത്. ഈ ആഡംബര കാറുകള്‍ അകമ്പടി സേവിച്ചിരുന്നത് അഫ്ഗാനിസ്ഥാനിലെയും ആഫ്രിക്കയിലെയും പൗരന്മാര്‍ക്ക് വേണ്ടിയാണെന്നും പോലീസ് കണ്ടെത്തി. ഇതാണ് ശക്തമായ നിരീക്ഷണം നടത്താനുള്ള തീരുമാനത്തിന് പിന്നില്‍.



from mangalam.com https://ift.tt/2LvWFcf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages