ഇത് 'ലേഡി ലക്കി'; ലക്ഷപ്രഭുവായി ജനിച്ച ഒരു കുട്ടി, ഒപ്പം ഒരു പിടി സംഖ്യകളുടെ കഥയും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 19, 2019

ഇത് 'ലേഡി ലക്കി'; ലക്ഷപ്രഭുവായി ജനിച്ച ഒരു കുട്ടി, ഒപ്പം ഒരു പിടി സംഖ്യകളുടെ കഥയും

ജനിച്ചയുടന്‍ ലക്ഷപ്രഭുവായിരിക്കുകയാണ് ഒരു കുഞ്ഞ്. യുസിലെ മിസോറിയിലാണ് സംഭവം. ജെയിം ബ്രൗണ്‍ എന്നാണ് കുഞ്ഞിന്റെ പേര്. ഈ മാസം 11 നാണ് കുഞ്ഞ് ജനിച്ചത്. അതായത് 7/11 എന്ന തീയതിയില്‍ ജനനസമയവും അതു തന്നെ, 7/11. തീര്‍ന്നില്ല, ജനിക്കുമ്പോള്‍ കുഞ്ഞിന്റെ ഭാരം 7 പൗണ്ടും 11 ഔണ്‍സും. ഇവിടം കൊണ്ടുംതീര്‍ന്നില്ല, ഗര്‍ഭിണിയായിരിക്കുമ്പോള്‍ ജെയിമിന്റെ അമ്മ റേച്ചലിനും ഈ സംഖ്യയോട് ചെറിയ ബന്ധമുണ്ടായിരുന്നുവെന്നാണ് ഭര്‍ത്താവ് ജോണ്ടസ് ബ്രൗണ്‍ പറയുന്നത്. റേച്ചല്‍ ക്ലോക്കില്‍ നോക്കുമ്പോള്‍ മിക്കവാറും 7-11 കാണുമായിരുന്നുവത്രേ.

ഈ സംഭവം പുറംലോകമറിഞ്ഞു. മേരിക്കയിലെ പ്രമുഖ വ്യവസായ ശൃംഖലയായ 'സെവന്‍ ഇലവന്‍' ഉടന്‍ എത്തി. ജെയിമിന്റെ ജനനവുമായി ബന്ധപ്പെട്ട ആശുപത്രിച്ചെലവും അവളുടെ ഭാവി ആവശ്യങ്ങള്‍ക്കായി നല്ലൊരു തുകയും സമ്മാനമായി നല്‍കി. 7,111 ഡോളര്‍, അതായത് 5 ലക്ഷത്തോളമാണ് കുഞ്ഞിന് സമ്മാനമായി ലഭിച്ചത്. 'ലേഡി ലക്കി' എന്നാണ് മാതാപിതാക്കള്‍ കുഞ്ഞിനു നല്‍കിയിരിക്കുന്ന ഓമനപ്പേര്.



from mangalam.com https://ift.tt/32FSPCu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages