ഗുവാഹാട്ടി: ശനിയാഴ്ച പുലർച്ചയും വെള്ളിയാഴ്ചയുമായി 24 മണിക്കൂറിനിടെ അരുണചാൽ പ്രദേശിൽ നാല് തവണ ഭൂചലനമുണ്ടായി. റിക്ടർ സ്കെയിലിൽ 5.5, 5.6, 3.8, 4.9 എന്നിങ്ങനെ ഭൂചലനങ്ങളുടെ തീവ്രത രേഖപ്പെടുത്തി. സെക്കന്റുകൾ മാത്രം നീണ്ടുനിന്ന ഭൂചലനങ്ങളിൽ ആർക്കെങ്കിലും പരിക്കുകളോ കെട്ടിടങ്ങൾക്ക് കേടുപാടുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 2.52 ന് ഈസ്റ്റ് കമേങ് ജില്ലയിൽ 10 കിലോമീറ്റർ ചുറ്റളവിലുണ്ടായ ഭൂചലനമാണ് ഏറ്റവും ഉയർന്ന തീവ്രത രേഖപ്പെടുത്തിയത്. 5.6 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഇന്ന് പുലർച്ച 4.24 നുണ്ടായ ഭൂചലനം 5.5 തീവ്രതയാണ് റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയത്. ഈസ്റ്റ് കമേങ് ജില്ലയിൽ തന്നെയായിരുന്നു ഇതും. അയൽ സംസ്ഥാനങ്ങളായ അസമിലും നാഗാലാൻഡിലും ഭൂചലനം അനുഭവപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. Content Highlights:Four earthquakes Hit Arunachal Pradesh In 24 Hours one after another on Friday and the early hours this morning,
from mathrubhumi.latestnews.rssfeed https://ift.tt/2YZY5P7
via
IFTTT
No comments:
Post a Comment