ആലുവയില്‍ വന്‍ കവര്‍ച്ച; നഷ്ടമായത് 30 ലക്ഷത്തിന്റെ ആഭരണങ്ങളും മൂന്നുലക്ഷത്തോളം രൂപയും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, July 13, 2019

ആലുവയില്‍ വന്‍ കവര്‍ച്ച; നഷ്ടമായത് 30 ലക്ഷത്തിന്റെ ആഭരണങ്ങളും മൂന്നുലക്ഷത്തോളം രൂപയും

ആലുവ: തോട്ടയ്ക്കാട്ടുകരയിലെ മോഷണം ഉൾപ്പടെ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ആലുവയിൽ വീട് കുത്തിത്തുറന്ന് മൂന്ന് വലിയ മോഷണങ്ങളാണ് നടന്നത്. ലക്ഷക്കണക്കിന് രൂപയുടെ വസ്തുകൾ നഷ്ടപ്പെടുകയും ചെയ്തു. എന്നാൽ ഒരു പ്രതിയെ പോലും പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. അഞ്ചുവർഷം മുൻപ് ഫെബ്രുവരി രണ്ടിനാണ് ദേശീയപാതയിൽ പുളിഞ്ചോടിന് സമീപം കട്ടക്കയത്ത് പൈജാസ് ഇസ്മായിലിന്റെ വീട് കുത്തിത്തുറന്ന് പണവും ആഡംബര വാച്ചും ടി.വി.യുമടക്കം 80 ലക്ഷത്തോളം രൂപയുടെ കവർച്ച നടന്നിരുന്നു. പൈജാസിന്റെ വീട്ടിൽ കവർച്ച നടക്കുമ്പോൾ ആളുണ്ടായിരുന്നില്ല. 300 പവൻ സ്വർണാഭരണങ്ങൾ, അഞ്ചുലക്ഷം രൂപയുടെ റോളക്സ് വാച്ച്, രണ്ടുലക്ഷം രൂപ, 46 ഇഞ്ച് എൽ.ഇ.ഡി. ടി.വി, ഇൻവർട്ടർ എന്നിവയാണ് നഷ്ടപ്പെട്ടത്. വീടിന്റെ പിറകുവശത്തെ ജനൽവഴിയാണ് മോഷ്ടാക്കൾ അകത്തുകടന്നത്. ജനലിന്റെ ഒരു പാളിയുടെ കമ്പികളും നടുവിലെ പട്ടയും തകർത്ത് വളച്ച് ഒരാൾക്ക് കടക്കാനുള്ള സൗകര്യമൊരുക്കി. ഇതിലൂടെയാണ് അകത്തുകടന്നത്. ഡിജിറ്റൽ ലോക്കറിലാണ് സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരുന്നത്. ലോക്കർ കുത്തിപ്പൊളിച്ചെടുക്കുകയായിരുന്നു. പൈജാസിന്റെ മകൻ എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായതിനാൽ കുടുംബം ആശുപത്രിയിലായിരുന്നു. മാസങ്ങൾക്ക് ശേഷം ഡിജിറ്റൽ ലോക്കർ മാത്രം ഉപേക്ഷിക്കപ്പെട്ട നിലയിൽ കളമശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്നും കണ്ടെത്തിയിരുന്നു. പശുവിന് പുല്ലുവെട്ടാൻ വന്നവരാണ് ലോക്കർ കണ്ടെത്തിയത്. കുന്നത്തേരിയിലെ ചിലരെ കേന്ദ്രീകരിച്ച് അന്ന് അന്വേഷണം നടന്നെങ്കിലും ആരേയും പിടികൂടാൻ കഴിഞ്ഞില്ല. 2018 ജനുവരി 14-നാണ് തോട്ടുമുഖം മഹിളാലയം കവലയിൽ പടിഞ്ഞാറേപ്പറമ്പിൽ അബ്ദുള്ളയുടെ വീട് കുത്തിത്തുറന്ന് 120 പവൻ സ്വർണവും ഒരുലക്ഷം രൂപയും കവർന്നത്. വീട്ടിൽ ആരുമില്ലാത്തപ്പോൾ പട്ടാപ്പകലായിരുന്നു മോഷണം നടന്നത്. രാത്രി വീട്ടിലെത്തിയപ്പോഴാണ് അബ്ദുള്ള മോഷണവിവരം അറിയുന്നത്. അലമാരയിലാണ് സ്വർണവും പണവും സൂക്ഷിച്ചിരുന്നത്. അലമാരയും കുത്തിത്തുറന്ന് വസ്ത്രങ്ങളെല്ലാം വലിച്ചുവാരിയിട്ട നിലയിലായിരുന്നു. പെരുമ്പാവൂരിൽ ബുക്ക്സ്റ്റാൾ ഉടമയായ അബ്ദുള്ളയുടെ, വിവാഹം കഴിഞ്ഞ ഡോക്ടറായ മകളുടെ സ്വർണമാണ് നഷ്ടമായത്. വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിനായി കഴിഞ്ഞദിവസം ബാങ്ക് ലോക്കറിൽ നിന്ന് എടുത്തതായിരുന്നു. ഒരു വിരലടയാളം മാത്രമാണ് പോലീസിന് ലഭിച്ചത്. അബ്ദുള്ളയുടെ വീടിന് തൊട്ടടുത്ത് തന്നെ ഒരു ഫ്ലാറ്റ് നിർമാണത്തിലുണ്ടായിരുന്നു. അവിടെയുള്ള 150 തൊഴിലാളികളുടെ വിരലടയാളം പോലീസ് ശേഖരിച്ചു. കേസിലെ പ്രതികളാരേയും പിടികൂടാൻ പോലീസിന് സാധിച്ചില്ല. ദിവസങ്ങൾ കഴിഞ്ഞപ്പോൾ അന്വേഷണം മന്ദഗതിയിലായി. കഴിഞ്ഞദിവസമാണ് തോട്ടയ്ക്കാട്ടുകരയിൽ വീട് കുത്തിത്തുറന്ന് വജ്രാഭരണം അടക്കം മോഷണം പോയത്. വലിയ മോഷണങ്ങളിലെ പ്രതിയെ പിടികൂടുന്നില്ലെന്ന ആക്ഷേപം പരിഹരിക്കാനുള്ള ശ്രമത്തിലാണ് ആലുവ പോലീസ് സംഘം. പിന്നിൽ പ്രൊഫഷണൽ സംഘമെന്ന് സൂചന ആലുവ: ആറ് മണിക്കൂർ കൊണ്ട് വീട് കുത്തിത്തുറന്ന് ലോക്കറിലെ ആഭരണവും പണവും കവർന്നതിന് പിന്നിൽ പ്രൊഫഷണൽ സംഘത്തിന്റെ സാന്നിധ്യം പോലീസ് തള്ളിക്കളയുന്നില്ല. പിൻവാതിലിലെ ഇരുമ്പ് ഓടാമ്പൽ ഇളക്കിമാറ്റിയാണ് മോഷണസംഘം അകത്തുകടന്നത്. കിടപ്പ് മുറിയിലാണ് ലോക്കർ സൂക്ഷിച്ചിരുന്നത്. ഇതിന്റെ വാതിലും കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കൾ അകത്തെത്തിയത്. അലമാരയ്ക്കുള്ളിൽ കോൺക്രീറ്റ് തറയിൽ നട്ടും ബോൾട്ടുമിട്ടാണ് ലോക്കർ സ്ഥാപിച്ചിരുന്നത്. അലമാര തകർത്തശേഷം ലോക്കർ തറയിൽ നിന്ന് ഇളക്കി മാറ്റി. ലോക്കറിന്റെ വിജാഗിരി ഘടിപ്പിച്ചിരിക്കുന്ന ഭാഗമാണ് മോഷ്ടാക്കൾ തകർത്തിരിക്കുന്നത്. അതിനുള്ളിൽ നിന്ന് വജ്ര ആഭരണങ്ങളും പണവും സ്വർണവുമെല്ലാം കവരുകയായിരുന്നു. ആയുധങ്ങൾ ഉപയോഗിച്ച് വളരെ വേഗത്തിൽ വിദഗ്ധമായാണ് കവർച്ച നടന്നിരിക്കുന്നത്. ചുരുങ്ങിയ സമയംകൊണ്ട് മോഷണം നടത്തി അവിടെനിന്ന് മോഷ്ടാക്കൾ രക്ഷപ്പെടുകയും ചെയ്തു. ഇത് സൂചിപ്പിക്കുന്നത് മോഷണത്തിന് പിന്നിൽ പ്രൊഫഷണൽ സംഘത്തിന്റെ സാന്നിധ്യം തന്നെയാണ്. രണ്ട് കാറുകളാണ് ഈ വീട്ടിലുള്ളത്. വീട്ടുകാർ പുറത്തുപോയത് ടാക്സി വിളിച്ചുമാണ്. കാറുകൾ വീട്ടിൽ ഉണ്ടായിട്ടും വീട്ടിൽ ആരുമില്ലെന്ന് മോഷ്ടാക്കൾ എങ്ങനെ അറിഞ്ഞുവെന്നത് പോലീസിനെ കുഴക്കുന്നുണ്ട്. കൃത്യമായ നിരീക്ഷണം ഇതിന് പിന്നിൽ ഉണ്ടായെന്നാണ് പോലീസ് കരുതുന്നത്. പോലീസ് നായ മണംപിടിച്ച് ഗേറ്റിന് മുന്നിലെത്തി ആലുവ: തോട്ടയ്ക്കാട്ടുകരയിൽ മോഷണം നടന്ന വീട്ടിൽ ഫൊറൻസിക് വിദഗ്ദ്ധരും പോലീസ് നായയും പരിശോധന നടത്തി. പോലീസ് നായ മണംപിടിച്ച് വീടിന്റെ ഗേറ്റിന് മുന്നിലെ റോഡിലെത്തി നിന്നു. മോഷ്ടാക്കൾ തിരികെ പോകാൻ വാഹനം ഉപയോഗിച്ചിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്. സമീപത്തുള്ള സി.സി.ടി.വി. ക്യാമറകളുടെ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ദേശീയപാതയിൽ നിന്ന് ജി.സി.ഡി.എ. റോഡിന്റെ ആരംഭത്തിലും കോൺവെന്റ് റോഡിലുമുള്ള സി.സി.ടി.വി. ക്യാമറയിലെ ദൃശ്യങ്ങളാണ് ശേഖരിച്ചത്. റിമോട്ടിലൂടെ നിയന്ത്രിക്കാവുന്ന ഗേറ്റ് സ്ഥാപിച്ചിട്ടും വീട്ടിൽ സി.സി.ടി.വി. ക്യാമറ സ്ഥാപിക്കാതിരുന്നത് പോലീസിനെ കുഴക്കുന്നുണ്ട്. കൂടെ, മറ്റു മുറികളിൽ മോഷ്ടാക്കൾ പരിശോധന നടത്തിയെങ്കിലും ഒന്നും നഷ്ടമാകാത്താതും സംശയം ജനിപ്പിക്കുന്നുണ്ട്. വിരലടയാള വിദഗ്ദ്ധരും വീട്ടിലെത്തി വിരലടയാളം ശേഖരിച്ചു. വീട്ടുകാരുടേത് ഉൾപ്പടെയുള്ളവരുടെ വിരലടയാളവും സംഘം എടുത്തിട്ടുണ്ട്. പുറത്ത് നിന്നാരുടെയെങ്കിലും വിരലടയാളം കൂട്ടത്തിലുണ്ടോയെന്ന പരിശോധന നടത്തി വരികയാണ്. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്, ഡിവൈ.എസ്.പി ജി. വേണു എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരും വീട്ടിലെത്തി വിശദമായി പരിശോധന നടത്തിയിരുന്നു. Content Highlights:aluva theft cash, jewellery stolen from house at Aluva


from mathrubhumi.latestnews.rssfeed https://ift.tt/2LQIg9Z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages